---
title: "'ഇന്ദിരാകട്ട് കേരളത്തിന് വേണ്ട'; പുത്തൂർ കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്"
english_title: "DYFI Protest Against Load Shedding Power Cut Vadakara KSEB"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/373133/dyfi-protest-loadshedding-vadakara-kseb"
published_at: "2026-07-18T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b150c07fe0_dyfi-protest-loadshedding-vadakara-kseb.jpg"
keywords: ["Latest News", "DYFI", "Power Cut", "KSEB", "Vadakara"]
---

# 'ഇന്ദിരാകട്ട് കേരളത്തിന് വേണ്ട'; പുത്തൂർ കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

> **Lead Summary:** **വടകര: [**ലോഡ്ഷെഡിങ്ങും അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ ‘ഇന്ദിരാകട്ട് കേരളത്തിനു വേണ്ട’ എന്ന ശക്തമായ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ രംഗത്ത്. ഇതിന്റെ ഭാഗമായി ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി 110 കെവി പുത്തൂർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

## Article Content

**വടകര: [**ലോഡ്ഷെഡിങ്ങും അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ ‘ഇന്ദിരാകട്ട് കേരളത്തിനു വേണ്ട’ എന്ന ശക്തമായ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ രംഗത്ത്. ഇതിന്റെ ഭാഗമായി ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി 110 കെവി പുത്തൂർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

പ്രതിഷേധ ധർണ്ണയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. നികേഷ് നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.ടി. ജനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എൻ. ഷിജിൻ സ്വാഗത പ്രഭാഷണം നടത്തി. വരും ദിവസങ്ങളിലും ജനദ്രോഹപരമായ വൈദ്യുതി നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/373133/dyfi-protest-loadshedding-vadakara-kseb)