---
title: "വടകര ജില്ലാ ആശുപത്രിയിലെ പിൻവാതിൽ നിയമനം: സിഐടിയു പ്രതിഷേധ മാർച്ച് നടത്തി"
english_title: "CITU Protest March at Vadakara District Hospital Against Contract Staff Dismissal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/373652/vadakara-district-hospital-citu-protest-contract-staff-dismissal"
published_at: "2026-07-21T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f0230bcaae_vadakara-district-hospital-citu-protest-contract-staff-dismissal.jpg"
keywords: ["Latest news", "Vadakara", "CITU", "District Hospital", "Contract Staff", "Protest"]
---

# വടകര ജില്ലാ ആശുപത്രിയിലെ പിൻവാതിൽ നിയമനം: സിഐടിയു പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** വടകര: **[**വടകര ഗവ. ജില്ലാ ആശുപത്രിയിലെ കരാർ ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്ന നടപടിക്കെതിരെ സിഐടിയു വടകര ഏരിയാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. പത്തും പതിനഞ്ചും വർഷത്തെ പ്രവർത്തന പരിചയമുള്ള ജീവനക്കാരെ പിരിച്ചുവിട്ട് സ്വന്തക്കാരെ പിൻവാതിലിലൂടെ നിയമിക്കാനുള്ള നീക്കത്തിനെതിരെയാണ് സിഐടിയു രംഗത്തുവന്നത്.

## Article Content

വടകര: **[**വടകര ഗവ. ജില്ലാ ആശുപത്രിയിലെ കരാർ ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്ന നടപടിക്കെതിരെ സിഐടിയു വടകര ഏരിയാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. പത്തും പതിനഞ്ചും വർഷത്തെ പ്രവർത്തന പരിചയമുള്ള ജീവനക്കാരെ പിരിച്ചുവിട്ട് സ്വന്തക്കാരെ പിൻവാതിലിലൂടെ നിയമിക്കാനുള്ള നീക്കത്തിനെതിരെയാണ് സിഐടിയു രംഗത്തുവന്നത്.

ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. മമ്മു മാർച്ച് ഉദ്ഘാടനം ചെയ്തു. കരാർ ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, യോഗ്യതയും സേവന പരിചയവും ഉള്ളവരെ ഒഴിവാക്കിയുള്ള നിയമനങ്ങൾ റദ്ദാക്കണമെന്നും  ആവശ്യപ്പെട്ടു.

വേണു കക്കട്ടിൽ അധ്യക്ഷത വഹിച്ചു. വി.കെ. വിനു, പി.സി. സുരേഷ്, എൻ. സുരേഷ്, എ. ബിന്ദു എന്നിവർ സംസാരിച്ചു. പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന കരാർ ജീവനക്കാരെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. അനധികൃത നിയമനങ്ങൾക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/373652/vadakara-district-hospital-citu-protest-contract-staff-dismissal)