---
title: "പൈപ്പ് ലൈന്‍ പരിഷ്‌കരണം;  മണിയൂരില്‍ നാളെ മുതല്‍ കുടിവെള്ളം മുടങ്ങും "
english_title: "Pipeline upgrade Drinking water will be cut off in Manipur from tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3738/pipeline-upgrade-drinking-water-will-be-cut-off-in-manipur-from-tomorrow"
published_at: "2021-10-06T11:15:00+05:30"
category: "Maniyur"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d388e0eb54_KUTIVELLAM .jpg"
keywords: []
---

# പൈപ്പ് ലൈന്‍ പരിഷ്‌കരണം;  മണിയൂരില്‍ നാളെ മുതല്‍ കുടിവെള്ളം മുടങ്ങും 

> **Lead Summary:** **മണിയൂര്‍ : **മണിയൂര്‍ സമഗ്ര ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈന്‍ പരിഷ്‌കരണം നടക്കുന്നതിനാല്‍ നാളെ മുതല്‍ ഞായറാഴ്ചവരെ 1, 2, 3, 6, 7, 19, 20, 21, വാര്‍ഡുകളില്‍ ജലവിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

## Article Content

**മണിയൂര്‍ : **മണിയൂര്‍ സമഗ്ര ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈന്‍ പരിഷ്‌കരണം നടക്കുന്നതിനാല്‍ നാളെ മുതല്‍ ഞായറാഴ്ചവരെ 1, 2, 3, 6, 7, 19, 20, 21, വാര്‍ഡുകളില്‍ ജലവിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

**ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഡിഗ്രി സീറ്റൊഴിവ് **

കോഴിക്കോട് : ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 202122 അധ്യയന വര്‍ഷത്തില്‍ രണ്ടാം വര്‍ഷം ഡിഗ്രി ക്ലാസ്സില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്.

** കോഴ്‌സ്, കാറ്റഗറി, ഒഴിവ് എന്നീ ക്രമത്തില്‍**

ബി.എസ്സി ഫിസിക്‌സ്: എസ്സി 1, എസ്ടി 1, എല്‍.സി 1. ബി.എസ്സി കെമിസ്ട്രി: ഓപ്പണ്‍ 1, എസ്സി 1, എസ്ടി 1. ബി.എസ്സി ബോട്ടണി: ഇഡബ്ല്യൂ.എസ് 1. ബി.എസ്സി മാത്തമാറ്റിക്‌സ്: ഒ.ബി.എക്‌സ് 1, എസ്സി 1, എസ്ടി 1. ബി.എസ്.സി സുവോളജി: ഓപ്പണ്‍ 3. ബി.എ അറബിക്: ഇടിബി 1. ബി.എ ഹിന്ദി: ഇടിബി 1. ബി.എ മലയാളം: ഓപ്പണ്‍ 2. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ ഏഴിന് വൈകീട്ട് മൂന്ന് മണിക്കകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് അറിയിച്ചു.

അതതു വിഭാഗങ്ങളില്‍ അപേക്ഷകരില്ലാത്ത പക്ഷം മെറിറ്റടിസ്ഥാനത്തില്‍ മറ്റു വിഭാഗങ്ങളെ പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3738/pipeline-upgrade-drinking-water-will-be-cut-off-in-manipur-from-tomorrow)