---
title: "ലോകസഭാ പ്രതിപക്ഷ നേതാവിന്റെ അറസ്റ്റിൽ പ്രതിഷേധം; അഴിയൂരിൽ കോൺഗ്രസ് പ്രകടനവും പൊതുയോഗവും"
english_title: "Congress Protest in Azhiyur Against Arrest of LOP and Leaders in Delhi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/374012/azhiyur-congress-protest-arrest-lop-delhi"
published_at: "2026-07-22T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60f559f3071_azhiyur-congress-protest-arrest-lop-delhi.jpg"
keywords: ["Latest News", "Azhiyur Congress", "Protest", "Rahul Gandhi", "LOP Arrest", "Delhi Student Protest", "Kerala Congress"]
---

# ലോകസഭാ പ്രതിപക്ഷ നേതാവിന്റെ അറസ്റ്റിൽ പ്രതിഷേധം; അഴിയൂരിൽ കോൺഗ്രസ് പ്രകടനവും പൊതുയോഗവും

> **Lead Summary:** അഴിയൂർ: ഡൽഹിയിൽ ലോകസഭാ പ്രതിപക്ഷ നേതാവിനെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

## Article Content

അഴിയൂർ: ഡൽഹിയിൽ ലോകസഭാ പ്രതിപക്ഷ നേതാവിനെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

അഴിയൂർ ചുങ്കത്ത് സംഘടിപ്പിച്ച പ്രകടനത്തിന് ശേഷമാണ് പൊതുയോഗം ചേർന്നത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൊതുയോഗം ബ്ലോക്ക് സെക്രട്ടറി കെ.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ബബിത്ത് തയ്യിൽ അധ്യക്ഷത വഹിച്ചു.

പാമ്പള്ളി ബാലകൃഷ്ണൻ, രാജേഷ് അഴിയൂർ, സോമൻ കൊളരാട്, ഫിറോസ് കാളാണ്ടി, സിറാജ് മുക്കാളി, അഹമ്മദ് കല്പക, പുരുഷു രാമത്ത്, നസീർ വീരോളി എന്നിവർ പ്രസംഗിച്ചു.

അശോകൻ കളത്തിൽ, വി.വി. ലെനി, ടി.പി. പ്രേമൻ, ഷെഹീർ അഴിയൂർ, റുക്സാന ഫിറോസ്, എൻ. സരള, വാസന്തി കെ, പ്രിയ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുകയും പ്രതിപക്ഷ നേതാക്കൾക്കെതിരായ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/374012/azhiyur-congress-protest-arrest-lop-delhi)