---
title: " ജനങ്ങൾ പ്രതിഷേധത്തിൽ; തരം മാറ്റാനുള്ള അപേക്ഷകൾ അഴിയൂർ വില്ലേജിൽ ഫയലിൽ ഉറങ്ങുന്നു"
english_title: "40 Land Conversion Applications Rejected in Azhiyur Village Without Inquiry"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/374033/azhiyur-village-land-conversion-applications-rejected-40-files"
published_at: "2026-07-23T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6183f230a26_azhiyur-village-land-conversion-applications-rejected-40-files.jpg"
keywords: ["Latest News", "Azhiyur  Village Office", "Land Conversion", "File Adalat", "District Administration"]
---

#  ജനങ്ങൾ പ്രതിഷേധത്തിൽ; തരം മാറ്റാനുള്ള അപേക്ഷകൾ അഴിയൂർ വില്ലേജിൽ ഫയലിൽ ഉറങ്ങുന്നു

> **Lead Summary:** അഴിയൂർ: ഭൂമിയുടെ തരംമാറ്റത്തിനായി അക്ഷയ കേന്ദ്രം വഴി സമർപ്പിച്ച അപേക്ഷകൾ പ്രാഥമിക അന്വേഷണം പോലും നടത്താതെ അഴിയൂർ വില്ലേജ് ഓഫീസ് കൂട്ടത്തോടെ തള്ളിയതായി പരാതി. 40 അപേക്ഷകളാണ് മടക്കി അയച്ചതെന്ന് അപേക്ഷകർ ആരോപിക്കുന്നു.

## Article Content

അഴിയൂർ: ഭൂമിയുടെ തരംമാറ്റത്തിനായി അക്ഷയ കേന്ദ്രം വഴി സമർപ്പിച്ച അപേക്ഷകൾ പ്രാഥമിക അന്വേഷണം പോലും നടത്താതെ അഴിയൂർ വില്ലേജ് ഓഫീസ് കൂട്ടത്തോടെ തള്ളിയതായി പരാതി. 40 അപേക്ഷകളാണ് മടക്കി അയച്ചതെന്ന് അപേക്ഷകർ ആരോപിക്കുന്നു.

വീട് നിർമിക്കാനും ബാങ്ക് ലോൺ എടുക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി കാത്തിരിക്കുന്നവർക്കാണ് ഈ നടപടി തിരിച്ചടിയായത്. അപേക്ഷകൾ തള്ളുന്നതിന് വ്യക്തമായ കാരണം വില്ലേജ് അധികൃതർ രേഖാമൂലം അറിയിക്കുന്നില്ലെന്നും വിവിധ സംഘടനകൾ കുറ്റപ്പെടുത്തി.

ജില്ലയിൽ തരംമാറ്റ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടം അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഫയൽ അദാലത്തുകൾ സംഘടിപ്പിക്കാനിരിക്കെയാണ് അഴിയൂർ വില്ലേജിൽ തരംമാറ്റം വൈകുന്നതായി പരക്കെ പരാതി ഉയരുന്നത്.തരംമാറ്റം ലഭിക്കാത്തതിനാൽ പലരുടെയും നിർമാണ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും പൂർണമായും മുടങ്ങിയിരിക്കുകയാണ്.

ഓൺലൈൻ വഴി നൽകിയ അപേക്ഷകൾക്ക് പോലും മാസങ്ങളായി ഒരു മറുപടിയുമില്ലെന്ന് അപേക്ഷകർ പറയുന്നു.സർക്കാർ നിർദേശപ്രകാരം ഭൂമി തരംമാറ്റം ജനകീയവും സുതാര്യവുമാക്കുമെന്ന പ്രഖ്യാപനം ഉണ്ടായിട്ടും വില്ലേജ് തലത്തിൽ നടപടികൾ ഇഴയുന്നതിൽ പ്രതിഷേധം ശക്തമാണ്.

ഉടൻ ഇടപെട്ട് അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/374033/azhiyur-village-land-conversion-applications-rejected-40-files)