---
title: "ജനരോഷം ഇരമ്പി; അഴിയൂർ  മിത്തലെ  മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞു "
english_title: "Azhiyoor Mukkali Protest: National Highway Construction Blocked Over Traffic Block"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/374268/azhiyoor-mukkali-national-highway-protest-traffic-block"
published_at: "2026-07-24T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62ed6178cb9_azhiyoor-mukkali-national-highway-protest-traffic-block.jpg"
keywords: ["Latest news", "Azhiyoor", "Mukkali", "National Highway", "Kerala News", "Road Construction", "Traffic Block"]
---

# ജനരോഷം ഇരമ്പി; അഴിയൂർ  മിത്തലെ  മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞു 

> **Lead Summary:** അഴിയൂർ: ദേശീയ പാതയിൽ മുക്കാളി ടൗണിലെ നിർമാണപ്രവൃർത്തികൾ ജനപ്രതിനിധികളുടെയും സർവ്വകക്ഷി പ്രതിനിധികൾ, വ്യാപാരി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസമായി പഴയ ദേശീയപാതയിലൂടെ മീത്തലെ മുക്കാളി വഴി വടകര ഭാഗത്തേക്ക് പോവുന്ന ഭാഗം അടഞ്ഞ് കിടക്കുകയാണ്.

## Article Content

അഴിയൂർ: ദേശീയ പാതയിൽ മുക്കാളി ടൗണിലെ നിർമാണപ്രവൃർത്തികൾ ജനപ്രതിനിധികളുടെയും സർവ്വകക്ഷി പ്രതിനിധികൾ, വ്യാപാരി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസമായി പഴയ ദേശീയപാതയിലൂടെ മീത്തലെ മുക്കാളി വഴി വടകര ഭാഗത്തേക്ക് പോവുന്ന ഭാഗം അടഞ്ഞ് കിടക്കുകയാണ്.

ഇത് മൂലം മുക്കാളി ടൗണിലൂടെയുള്ള ഗതാഗതം ഏറെകുറെ നിലച്ച മട്ടാണ്. ആർ ഡി ഒവുമായി ചർച്ചകൾ നടത്തിയിട്ടും മീത്തലെ മുക്കാളിയിലൂടെ ഗതാഗതത്തിന് തുറന്ന് കൊടുക്കാനുള്ള തുടർ നിർമാണപ്രവൃർത്തികൾ നടക്കാത്ത സാഹചര്യത്തിലാണ് നിർമാണ പ്രവൃർത്തികൾ തടഞ്ഞത്.

കരാർ കമ്പിനി പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്ന് യുദ്ധകാല അടിസ്ഥാനത്തിൽ ഗതാഗതം പുന:സ്ഥാപിക്കുമെന്ന് ഉറപ്പിൽ സമരം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. ഗതാഗതം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവാധ സംഘടനകൾ പ്രക്ഷോഭത്തിലായിരുന്നു.

ചർച്ചകളിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ശ്രീധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രമോദ് മാട്ടാണ്ടി, സജീവൻ വാണിയംകുളം, കരാർ പ്രതിനിധി ജഗന്നാദ് ചന്ദ്ര സംഘടനപാർട്ടി പ്രതിനിധികളായ കെ പി ജയകുമാർ, പി ബാബുരാജ്, എ. ടി ശ്രീധരൻ , യു എ റഹീം, പ്രദീപ് ചോമ്പാല , കെ പി വിജയൻ, എ.ടി മഹേഷ് ,കെ തിലകൻ , ബാബു ഹരിപ്രസാദ് , എം പ്രഭുദാസ്, പുരുഷു രാമത്ത്, ടി രമേശൻ ,കെ പി ഗോവിന്ദൻ , നസീർ വീരോളി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/374268/azhiyoor-mukkali-national-highway-protest-traffic-block)