---
title: "സ്ത്രീകളെ വീട്ടിൽ കയറി അതിക്രമിച്ച കേസ് ; ഒളിവിൽ കഴിഞ്ഞിരുന്ന ചെമ്മരത്തൂർ സ്വദേശി പിടിയിൽ"
english_title: "Vadakara Police Arrest Anish in Women Attack Case After Months on Run"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/374462/vadakara-police-arrest-anish-women-attack-case"
published_at: "2026-07-25T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64384ab5478_vadakara-police-arrest-anish-women-attack-case.jpg"
keywords: ["Latest news", "Vadakara", "Women Attack", "Police Arrest", "Chemarathoor", "Kerala Crime"]
---

# സ്ത്രീകളെ വീട്ടിൽ കയറി അതിക്രമിച്ച കേസ് ; ഒളിവിൽ കഴിഞ്ഞിരുന്ന ചെമ്മരത്തൂർ സ്വദേശി പിടിയിൽ

> **Lead Summary:** വടകര: **[**സ്ത്രീകൾക്ക് നേരെ വീടുകയറി അതിക്രമം നടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. ചെമ്മരത്തൂർ സ്വദേശി രയരം കുനിയിൽ അനീഷിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

വടകര: **[**സ്ത്രീകൾക്ക് നേരെ വീടുകയറി അതിക്രമം നടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. ചെമ്മരത്തൂർ സ്വദേശി രയരം കുനിയിൽ അനീഷിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

ഈ വർഷം മെയ് 17-നായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. വൈകുന്നേരത്തോടെ പ്രദേശത്തെ ഒരു വീട്ടിൽ എത്തിയ പ്രതി വരാന്തയിൽ നിൽക്കുകയായിരുന്ന സ്ത്രീയെ ഉപദ്രവിച്ചു. ഇതിന് പിന്നാലെ സന്ധ്യയോടെ മറ്റൊരു വീട്ടിൽ കയറിയും സമാനമായ രീതിയിൽ സ്ത്രീക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു.

സംഭവത്തിൽ ആക്രമണത്തിനിരയായ രണ്ട് സ്ത്രീകളും വടകര പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിടിയിലാകാതിരിക്കാൻ പ്രതി കോടതി വഴി മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും കോടതി അത് തള്ളി.

തുടർന്ന് വടകര പോലീസ് നടത്തിയ ഊർജിത തിരച്ചിലാണ് അനീഷിനെ കസ്റ്റഡിയിലെടുത്തത്. വടകര സ്റ്റേഷനിൽ വെച്ച് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കും. പ്രദേശത്തെ സ്ത്രീകൾക്ക് നേരെ നടന്ന ഈ ആക്രമണങ്ങൾ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/374462/vadakara-police-arrest-anish-women-attack-case)