---
title: "വടകരയില്‍ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍  ജില്ലാ സമ്മേളനത്തിന് തുടക്കമായി"
english_title: "Police Officers' Association It was the beginning of the district conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3745/police-officers-association-it-was-the-beginning-of-the-district-conference"
published_at: "2021-10-06T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d3df5c020a_kpo sammelanam .jpg"
keywords: []
---

# വടകരയില്‍ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍  ജില്ലാ സമ്മേളനത്തിന് തുടക്കമായി

> **Lead Summary:** **വടകര:** കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി. ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ഡോ എ ശ്രീനിവാസ് ഐപിഎസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:** കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി. ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ഡോ എ ശ്രീനിവാസ് ഐപിഎസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

കെപിഒഎ ജില്ലാ പ്രസിഡന്റ് എന്‍ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് എ പി സ്വാഗതം പറഞ്ഞു.

ജില്ലാ കമ്മിറ്റി അംഗം ലളിത പിപി, അഡീഷണല്‍ എസ് പി എം പ്രദീപ് കുമാര്‍, ഡിവൈഎസ്പി കെ കെ അബ്ദുല്‍ ഷരീഫ് , സംസ്ഥാന ജോയിന്റ് സെക്രട്ടറി പി പ്രേംജി കെ നായര്‍ , സംസ്ഥാന വൈസ് പ്രസിഡ്ന്റ ് പി ടി മുരളീധരന്‍, ജില്ലാ സെക്രട്ടറി അഭിജിത്ത് ജി പി എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന സെക്രട്ടറി സി ആര്‍ ബിജു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം നാസര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വി യൂസഫ് വരവ് ചെലവ് കണക്കും ഗഫൂര്‍ സി ഓഡിറ്റ് റിപ്പോര്‍ട്ടും രാജീവന്‍ പി പ്രമേയങ്ങളും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3745/police-officers-association-it-was-the-beginning-of-the-district-conference)