---
title: "കുടുംബവഴക്കിൽ പെട്ടുപോയ നിരപരാധി; ഓട്ടോ ഡ്രൈവറെ മൺവെട്ടി കൊണ്ട് ആക്രമിച്ച പുതുപ്പണം സ്വദേശി പിടിയിൽ"
english_title: "Vadakara Auto Driver Attacked With Spade: Accused Arrested by Police"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/374536/vadakara-auto-driver-spade-attack-ansar-arrest"
published_at: "2026-07-25T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a646d3a38336_vadakara-auto-driver-attacked-spade-ansar-arrested.jpg"
keywords: ["Latest news", "Vadakara Crime", "Auto Driver Attack", "Domestic Violence"]
---

# കുടുംബവഴക്കിൽ പെട്ടുപോയ നിരപരാധി; ഓട്ടോ ഡ്രൈവറെ മൺവെട്ടി കൊണ്ട് ആക്രമിച്ച പുതുപ്പണം സ്വദേശി പിടിയിൽ

> **Lead Summary:** വടകര : **[** വടകരയിൽ ഓട്ടോ ഡ്രൈവറെ മൺവെട്ടി കൊണ്ട് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പുതുപ്പണം കുഴിമ്പിൽ അൻസാറിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ കുരിയാടി താരമ്മൽ ആശിഖിന് ഗുരുതരമായി പരിക്കേറ്റു.

## Article Content

വടകര : **[** വടകരയിൽ ഓട്ടോ ഡ്രൈവറെ മൺവെട്ടി കൊണ്ട് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പുതുപ്പണം കുഴിമ്പിൽ അൻസാറിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ കുരിയാടി താരമ്മൽ ആശിഖിന് ഗുരുതരമായി പരിക്കേറ്റു.

അൻസാർ ഭാര്യയെയും മക്കളെയും സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം ഇവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാനായി ഭാര്യയുടെ സഹോദരൻ അയച്ച ഓട്ടോറിക്ഷയിലാണ് ആശിഖ് അൻസാറിന്റെ വീട്ടിലെത്തിയത്.

യുവതിയും മക്കളും ഓട്ടോറിക്ഷയിൽ കയറുന്നതിനിടെ പിന്നിലൂടെയെത്തിയ അൻസാർ, ആശിഖിനെ ചവിട്ടിവീഴ്ത്തുകയും തുടർന്ന് മൺവെട്ടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആശിഖ് നിലവിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/374536/vadakara-auto-driver-spade-attack-ansar-arrest)