---
title: "ചെറിയത്ത് ഗോപാലൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖമായിരുന്നു -പി.കെ. പ്രവീൺ എം.എൽ.എ"
english_title: "Cheriyath Gopalan Memorial P K Praveen MLA Kuttoth RJD"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/374636/cheriyath-gopalan-memorial-pk-praveen-mla-kuttoth"
published_at: "2026-07-25T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64e20ccf8b6_cheriyath-gopalan-memorial-pk-praveen-mla-kuttoth.jpg"
keywords: ["Cheriyath Gopalan", "PK Praveen MLA", "Kuttoth", "RJD", "Socialist Movement", "Memorial Meeting"]
---

# ചെറിയത്ത് ഗോപാലൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖമായിരുന്നു -പി.കെ. പ്രവീൺ എം.എൽ.എ

> **Lead Summary:** **കുട്ടോത്ത്:** സാധാരണ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നിസ്വാർത്ഥമായി പ്രവർത്തിച്ച ചെറിയത്ത് ഗോപാലൻ കുട്ടോത്ത് പ്രദേശത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖമായിരുന്നുവെന്ന് പി.കെ. പ്രവീൺ എം.എൽ.എ പറഞ്ഞു.ചെറിയത്ത് ഗോപാലൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കുട്ടോത്ത്:** സാധാരണ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നിസ്വാർത്ഥമായി പ്രവർത്തിച്ച ചെറിയത്ത് ഗോപാലൻ കുട്ടോത്ത് പ്രദേശത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖമായിരുന്നുവെന്ന് പി.കെ. പ്രവീൺ എം.എൽ.എ പറഞ്ഞു.ചെറിയത്ത് ഗോപാലൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യലിസ്റ്റും ജനതാദൾ നിയോജക മണ്ഡലം കൗൺസിൽ അംഗവുമായിരുന്ന ഗോപാലൻ പ്രദേശത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനം എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സജീവമായി നിലനിർത്തുന്നതിന് ത്യാഗപൂർണമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതായി എം.എൽ.എ അനുസ്മരിച്ചു.

സമൂഹത്തിൽ ഊഷ്മളമായ ബന്ധം നിലനിർത്താനുള്ള അദ്ദേഹത്തിന്റെ പൊതുപ്രവർത്തന രീതി എന്നും മാതൃകയാണെന്നും പി.കെ. പ്രവീൺ കൂട്ടിച്ചേർത്തു.ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിയിൽ കുട്ടോത്ത് പ്രദേശത്തെ ഒമ്പത് വാർഡുകളിൽ നിന്നും 2026 എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ഒ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.എൻ. മനോജ്, ആയാടത്തിൽ രവീന്ദ്രൻ, കെ.കെ. സുരേഷ്, മലയിൽ ബാലകൃഷ്ണൻ, ഒ.പി. ചന്ദ്രൻ, വിനോദ് ചെറിയത്ത്, എ.പി. അമർനാഥ്, സന്തോഷ് പുളിക്കൽ, സി. കുമാരൻ, പതേരി ശശി, വി. ബാലകൃഷ്ണൻ, സജിന സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/374636/cheriyath-gopalan-memorial-pk-praveen-mla-kuttoth)