---
title: "പൊള്ളുന്ന വില ; കേന്ദ്രനയങ്ങൾക്കെതിരെ തെരുവിലിറങ്ങി ഒഞ്ചിയം കർഷക സംഘം "
english_title: "Kerala Karshaka Sangham Holds Solidarity Rally in Onchiyam Supporting Delhi Farmers Protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/374683/kerala-karshaka-sangham-onchiyam-solidarity-rally-delhi-protest"
published_at: "2026-07-26T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65961960a0c_kerala-karshaka-sangham-onchiyam-solidarity-rally-delhi-protest.jpg"
keywords: ["Latest news", "Kerala Karshaka Sangham", "Onchiyam", "Price Hike", "Kerala News", "Central governmet"]
---

# പൊള്ളുന്ന വില ; കേന്ദ്രനയങ്ങൾക്കെതിരെ തെരുവിലിറങ്ങി ഒഞ്ചിയം കർഷക സംഘം 

> **Lead Summary:** ഒഞ്ചിയം: **[**ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിത്യോപയോഗ സാധനങ്ങളുടെയും പെട്രോൾ, ഡീസൽ, പാചക വാതകം, രാസവളങ്ങൾ എന്നിവയുടെ വില വർധന തടയണമെന്നും ആവശ്യപ്പെട്ട് കേരള കർഷക സംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റി ഐക്യദാർഢ്യ റാലിയും സായാഹ്ന ധർണയും സംഘടിപ്പിച്ചു.

## Article Content

ഒഞ്ചിയം: **[**ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിത്യോപയോഗ സാധനങ്ങളുടെയും പെട്രോൾ, ഡീസൽ, പാചക വാതകം, രാസവളങ്ങൾ എന്നിവയുടെ വില വർധന തടയണമെന്നും ആവശ്യപ്പെട്ട് കേരള കർഷക സംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റി ഐക്യദാർഢ്യ റാലിയും സായാഹ്ന ധർണയും സംഘടിപ്പിച്ചു.

ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി. കർഷകരുടെയും സാധാരണക്കാരുടെയും ജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണം .നാദാപുരം റോഡിൽ കർഷ കസംഘം ജില്ലാ കമ്മിറ്റി അംഗം ഇ കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ സെക്രട്ടറി എ പി വിജയൻ, രാജാറാം തൈപ്പള്ളി, പി കെ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗം കെ പി മനോജ്‌കുമാർ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/374683/kerala-karshaka-sangham-onchiyam-solidarity-rally-delhi-protest)