---
title: "സിപിഐ എം മുൻ ലോക്കൽ സെക്രട്ടറി ടി കെ കുമാരൻ്റെ ചരമവാർഷിക ദിനം ആചരിച്ചു"
english_title: "TK Kumaran 2nd Death Anniversary Observed by CPI(M) in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/374694/tk-kumaran-2nd-death-anniversary-cpim-vadakara"
published_at: "2026-07-26T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65a438a3153_tk-kumaran-2nd-death-anniversary-cpim-vadakara.jpg"
keywords: ["Latest news", "CPI(M)", "Vadakara", "Communist Party", "Kerala"]
---

# സിപിഐ എം മുൻ ലോക്കൽ സെക്രട്ടറി ടി കെ കുമാരൻ്റെ ചരമവാർഷിക ദിനം ആചരിച്ചു

> **Lead Summary:** വടകര: **[**വടകര പൊന്മേരിയിലും പരിസരപ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിക്കുകയും അവിഭക്ത ആയഞ്ചേരി ലോക്കൽ സെക്രട്ടറിയുമായിരുന്ന ടി കെ കുമാരൻ്റെ രണ്ടാം ചരമവാർഷിക ദിനാചരണം സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ചു.

## Article Content

വടകര: **[**വടകര പൊന്മേരിയിലും പരിസരപ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിക്കുകയും അവിഭക്ത ആയഞ്ചേരി ലോക്കൽ സെക്രട്ടറിയുമായിരുന്ന ടി കെ കുമാരൻ്റെ രണ്ടാം ചരമവാർഷിക ദിനാചരണം സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ചു.

സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വൈകിട്ട് പൊയിൽ പാറയിൽ പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ കമ്മിറ്റി അംഗം പി സി ഷൈജു ഉദ്ഘാടനം ചെയ്തു. എൻ പി ശ്രീലത അധ്യക്ഷയായി. ടി പി ദാമോദ രൻ, അനൂപ് കക്കോടി, വി ടി ബാ ലൻ, പി എം വിനോദൻ, കെ സി ബാബു, കെ ടി കെ രാജൻ എന്നിവർ സംസാരിച്ചു. സംസ്ഥാന യുവ ജനോത്സവത്തിൽ വിവിധ ഇനങ്ങ ളിൽ എ ഗ്രേഡ് നേടിയ സാൽവിയ സാജിനെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/374694/tk-kumaran-2nd-death-anniversary-cpim-vadakara)