---
title: "രാജ്യത്ത് എല്ലാ മേഖലകളിലും കോർപ്പറേറ്റ് മേധാവിത്വം വർദ്ധിക്കുന്നു - സത്യൻ മൊകേരി "
english_title: "Sathyan Mokeri CPI Corporates Influence India Voting Rights SIR"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/374763/sathyan-mokeri-cpi-corporate-influence-vadakara-camp"
published_at: "2026-07-26T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6613c7e9c04_sathyan-mokeri-cpi-corporate-influence-vadakara-camp.jpg"
keywords: ["Sathyan Mokeri", "CPI", "Vadakara", "Corporate Influence", "Voting Rights", "SIR"]
---

# രാജ്യത്ത് എല്ലാ മേഖലകളിലും കോർപ്പറേറ്റ് മേധാവിത്വം വർദ്ധിക്കുന്നു - സത്യൻ മൊകേരി 

> **Lead Summary:** വടകര: കാർഷിക മേഖല, തൊഴിൽ മേഖല, മാധ്യമ രംഗം എന്നിവയിൽ കോർപ്പറേറ്റുകളുടെ സ്വാധീനം ഇന്ത്യയിൽ വർധിച്ചുവരികയാണെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. നാദാപുരം റോഡിൽ സി.പി.ഐ വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

വടകര: കാർഷിക മേഖല, തൊഴിൽ മേഖല, മാധ്യമ രംഗം എന്നിവയിൽ കോർപ്പറേറ്റുകളുടെ സ്വാധീനം ഇന്ത്യയിൽ വർധിച്ചുവരികയാണെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. നാദാപുരം റോഡിൽ സി.പി.ഐ വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.ഐ.ആർ നടപ്പിലാക്കിയതിലൂടെ രാജ്യത്ത് അഞ്ച് കോടി ജനങ്ങൾക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടുവെന്ന് സത്യൻ മൊകേരി ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഇന്ത്യയിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ യുവാക്കൾ നടത്തിയ ശക്തമായ പോരാട്ടത്തിന്റെ ഫലമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രാജിവെക്കേണ്ടി വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറ്റ കനത്ത തിരിച്ചടിയാണെന്നും സത്യൻ മൊകേരി പറഞ്ഞു. വി.പി. രാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. പവിത്രൻ മാസ്റ്റർ, ആർ. സത്യൻ, സി. രാമകൃഷ്ണൻ, ഇ. രാധാകൃഷ്ണൻ, കെ. രജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു. കെ. ജയപ്രകാശൻ സ്വാഗതവും എം.പി. രാഘവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/374763/sathyan-mokeri-cpi-corporate-influence-vadakara-camp)