---
title: "വടകരയിൽ നിർമാണത്തിലിരുന്ന മതിലിടിഞ്ഞ് വീണ് തൊഴിലാളികൾക്ക് പരിക്ക്"
english_title: "Vadakara Wall Collapse: Two Workers Injured, One Critical"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/374927/vadakara-wall-collapsed-injures-two-workers"
published_at: "2026-07-27T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67249f8f511_vadakara-wall-collapse-two-workers-injured.jpg"
keywords: ["Vadakara Accident", "Wall Collapse", "Construction Workers", "Kozhikode"]
---

# വടകരയിൽ നിർമാണത്തിലിരുന്ന മതിലിടിഞ്ഞ് വീണ് തൊഴിലാളികൾക്ക് പരിക്ക്

> **Lead Summary:** വടകര : **[** വടകരയിൽ നിർമാണത്തിലിരുന്ന മതിലിടിഞ്ഞ് വീണ് തൊഴിലാളികൾക്ക് പരിക്ക് . ഇന്ന് രാവില്ലെയായിരുന്നു സംഭവം. പുത്തൂർ സ്വദേശി ശശി, ഇളയടം സ്വദേശി അജിത എന്നിവർക്കാണ് പരിക്കേറ്റത് .

## Article Content

വടകര : **[** വടകരയിൽ നിർമാണത്തിലിരുന്ന മതിലിടിഞ്ഞ് വീണ് തൊഴിലാളികൾക്ക് പരിക്ക് . ഇന്ന് രാവില്ലെയായിരുന്നു സംഭവം. പുത്തൂർ സ്വദേശി ശശി, ഇളയടം സ്വദേശി അജിത എന്നിവർക്കാണ് പരിക്കേറ്റത് .

വടകര ജില്ലാ ആശുപത്രിക്ക് സമീപമുള്ള വീടിനോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞ് വീണത് . കരിങ്കൽ ഉപയോഗിച്ച് മതിൽ നിർമ്മിക്കുമ്പോൾ ഇടിഞ്ഞ് ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു .

കല്ലിനിടയിൽ കുടുങ്ങിയ തൊഴിലാളികളെ പ്രദേശവാസികളും വീട്ടുകാരും ചേർന്ന് വളരെ പ്രയാസപ്പെട്ട് പുറത്തെടുക്കുക്കായിരുന്നു . ഗുരുതരമായി പരിക്കേറ്റ ശശിയെ കോഴിക്കോട് മെഡിക്കൽ കോളേജില്ലേക്ക് മാറ്റി. ശശിയുടെ കാലിനാണ് പരിക്കേറ്റത് .

വീടിന്റെ മതിൽ നേരത്തെ തകർന്ന തന്ന നിലയിലായിരുന്നു. മതിൽ പുനർനിർമിക്കുന്നതിന്റെ ഇടയിലാണ് അപകടം സംഭവിച്ചത്. സാരമായി പരിക്കേറ്റ അജിത വടകര ജില്ലാ ആശുപതിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/374927/vadakara-wall-collapsed-injures-two-workers)