---
title: "പാലേരി രമേശന്റെ വിയോഗം: ഭൗതികശരീരം ഇന്ന് വൈകിട്ട് 6.30-ന് വടകര ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും"
english_title: "Paleri Rameshan ULCCS Chairman Passes Away, Public Viewing Today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375080/paleri-rameshan-ulccs-chairman-obituary-vadakara"
published_at: "2026-07-28T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6845df759f8_paleri-rameshan-ulccs-chairman-obituary-vadakara.jpg"
keywords: ["Paleri Rameshan", "ULCCS", "Uralungal Labour Contract", "Cooperative Sector", "Vadakara", "Kozhikode", "Obituary"]
---

# പാലേരി രമേശന്റെ വിയോഗം: ഭൗതികശരീരം ഇന്ന് വൈകിട്ട് 6.30-ന് വടകര ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും

> **Lead Summary:** വടകര : **[** അന്തരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ പാലേരി രമേശന്റെ ഭൗതിക ശരീരം ഇന്ന് വൈകിട്ട് 6 30-ന് വടകര ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് വടകര മടപ്പള്ളിയിലെ യുഎൽസിസിഎസ് ആസ്ഥാനത്തേക്ക് കൊണ്ടുവരും.

## Article Content

വടകര : **[** അന്തരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ പാലേരി രമേശന്റെ ഭൗതിക ശരീരം ഇന്ന് വൈകിട്ട് 6 30-ന് വടകര ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് വടകര മടപ്പള്ളിയിലെ യുഎൽസിസിഎസ് ആസ്ഥാനത്തേക്ക് കൊണ്ടുവരും.

കോയമ്പത്തൂരിലെ കുമാർ ആശുപത്രിയിൽ ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം. ലിവർ സിറോസിസ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണ പ്രസ്ഥാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചെയർമാൻ പാലേരി രമേശന്റെ വേർപാട് സഹകരണ മേഖലയ്ക്ക് കനത്ത നഷ്ടമാണ്.

മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കൽ സൊസൈറ്റിയെ നയിച്ച അദ്ദേഹം, ഒരു സാധാരണ പ്രസ്ഥാനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. നാടിന്റെയും തൊഴിലാളികളുടെയും വികസനത്തിന് പുതിയ ദിശാബോധം നൽകിയ ശേഷമാണ് പ്രിയ സഹകാരി മടങ്ങുന്നത്

സഹകരണ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. റോബർട്ട് ഓവൻ പുരസ്‌കാരം, എം. ഭാസ്‌കരൻ മെമ്മോറിയൽ സഹകരണ പ്രതിഭാ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനമായി മാറിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുഎൽസിസിഎസ് ന്റെ ചെയർമാനായി മൂന്നു പതിറ്റാണ്ടിലേറെയായി അദ്ദേഹം ഈ സ്ഥാപനത്തെ നയിക്കുന്നതിനിടെയാണ് വേർപാട്.

ഇന്നു വൈകിട്ട് 3-ന് കോഴിക്കോട് ടൗൺ ഹോളിലും രാത്രി 8 30-ന് യുഎൽസിസിഎസ് ആസ്ഥാനത്തും പൊതുദർശനത്തിനു വയ്ക്കും. നാളെ (29) രാവിലെ 11 മണിക്കു നാദാപുരം റോഡിലെ വീട്ടുവളപ്പിൽ സംസ്ക്കാരം നടക്കും

ഭാര്യ : ശോഭ. മക്കൾ : രമിൻ രമേശ് (ബിസിനസ്), അശ്വിൻ രമേശ് (ഖത്തർ ), മരുമക്കൾ : അരുണിമ (യുഎൽ സൈബർ, തിരുവനന്തപുരം), ശിൽപ്പ (അധ്യാപിക കരിയാട് എൽ പിസ്കൂൾ ) സഹോദരങ്ങൾ: മോഹനൻ പാലേരി (രക്ഷാധികാരി, ആത്മ വിദ്യാസംഘം കാരക്കാട് ) പ്രേമ, ഉഷ, സുധ, രതീശൻ, പരേതയായ ചന്ദ്രി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375080/paleri-rameshan-ulccs-chairman-obituary-vadakara)