---
title: "പാലേരി രമേശന്റെ വേർപാട്: ഒഞ്ചിയം പഞ്ചായത്തിൽ  നാളെ ദുഃഖ സൂചകമായി ഹർത്താൽ"
english_title: "Hartl In Onchiyam And Orkateri Tomorrow In Honour Of Paleri Rameshan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375168/hartal-onchiyam-orkateri-paleri-rameshan-ulccs"
published_at: "2026-07-28T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6889745d5dd_hartal-onchiyam-orkateri-paleri-rameshan-ulccs.jpg"
keywords: ["Paleri Rameshan", "ULCCS", "Hartal", "Onchiyam", "Orkateri", "Vadakara", "Kerala Cooperative"]
---

# പാലേരി രമേശന്റെ വേർപാട്: ഒഞ്ചിയം പഞ്ചായത്തിൽ  നാളെ ദുഃഖ സൂചകമായി ഹർത്താൽ

> **Lead Summary:** വടകര: **[** അന്തരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പാലേരി രമേശനോടുള്ള ആദരസൂചകമായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പരിധിയിൽ നാളെ ദു:ഖസൂചകമായി ഹർത്താൽ ആചരിക്കുന്നു.

## Article Content

വടകര: **[** അന്തരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പാലേരി രമേശനോടുള്ള ആദരസൂചകമായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പരിധിയിൽ നാളെ ദു:ഖസൂചകമായി ഹർത്താൽ ആചരിക്കുന്നു.

സർവ്വകക്ഷി തീരുമാനപ്രകാരം രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഹർത്താൽ. ഹർത്താലുമായി മുഴുവൻ വ്യാപാരികളും സഹകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഓർക്കാട്ടേരി ഏരിയാ കമ്മിറ്റിയും അഭ്യർത്ഥിച്ചു. .

കരൾ രോഗത്തെ തുടർന്ന് കോയമ്പത്തൂരിലെ കുമാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 8.30-ഓടെയാണ് അന്തരിച്ചത്. മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കൽ സൊസൈറ്റിയുടെ അമരക്കാരനായിരുന്ന പാലേരി രമേശന്റെ വേർപാട് കേരളത്തിലെ സഹകരണ മേഖലയ്ക്ക് കനത്ത നഷ്ടമാണ്.

ഒരു സാധാരണ സഹകരണ പ്രസ്ഥാനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. റോബർട്ട് ഓവൻ പുരസ്‌കാരം, എം. ഭാസ്‌കരൻ മെമ്മോറിയൽ സഹകരണ പ്രതിഭാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

പാലേരി രമേശന്റെ ഭൗതികശരീരം ഇന്ന് വൈകിട്ട് കോഴിക്കോട് ടൗൺഹാളിലും, വൈകിട്ട് 6.30-ന് വടകര ടൗൺ ഹാളിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് രാത്രി 8.30-ഓടെ വടകര മടപ്പള്ളിയിലെ യു.എൽ.സി.സി.എസ് (ULCCS) ആസ്ഥാനത്തേക്ക് കൊണ്ടുവരും. നാളെ (ജൂലൈ 29) രാവിലെ 11 മണിക്ക് നാദാപുരം റോഡിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375168/hartal-onchiyam-orkateri-paleri-rameshan-ulccs)