---
title: "പാലേരി രമേശന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; സംസ്കാര ചടങ്ങുകൾ നീട്ടി "
english_title: "Paleri Rameshan Passed Away, Thousands Pay Homage In Madappally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375267/paleri-rameshan-ooralunkal-madappally-homage-funeral-pinarayi-vijayan"
published_at: "2026-07-29T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a698e2c342aa_paleri-rameshan-ooralunkal-madappally-homage-funeral-pinarayi-vijayan.jpg"
keywords: ["Paleri Rameshan", "Ooralunkal", "Madappally", "Pinarayi Vijayan"]
---

# പാലേരി രമേശന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; സംസ്കാര ചടങ്ങുകൾ നീട്ടി 

> **Lead Summary:** **മടപ്പള്ളി: [**ഊരാളുങ്കലിന്റെ വഴികാട്ടിയായിരുന്ന പാലേരി രമേശന് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് മടപ്പള്ളിയിലെ സാഗരതീരത്തെ വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തുന്നത്. പൊതുദർശനത്തിനെത്തിയവരുടെ നിലയ്ക്കാത്ത ജനപ്രവാഹത്തെ തുടർന്ന് സംസ്കാര ചടങ്ങുകൾ ഒരു മണിക്കൂർ നീട്ടിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി വരെ പൊതുദർശനം തുടരും.

## Article Content

**മടപ്പള്ളി: [**ഊരാളുങ്കലിന്റെ വഴികാട്ടിയായിരുന്ന പാലേരി രമേശന് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് മടപ്പള്ളിയിലെ സാഗരതീരത്തെ വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തുന്നത്. പൊതുദർശനത്തിനെത്തിയവരുടെ നിലയ്ക്കാത്ത ജനപ്രവാഹത്തെ തുടർന്ന് സംസ്കാര ചടങ്ങുകൾ ഒരു മണിക്കൂർ നീട്ടിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി വരെ പൊതുദർശനം തുടരും.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,തോമസ് ഐസക്ക്, സത്യൻ മൊകേരി, നടൻ സുശീൽ കുമാർ, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, കേരള ബാങ്ക് പ്രസിഡന്റ് പി. മോഹനൻ, കെ.കെ. രമ എം.എൽ.എ, കെ.പി. മോഹനൻ എം.എൽ.എ, മേഘാലയ ചീഫ് സെക്രട്ടറി ഷെക്കീൽ അഹമ്മദ്, നടി രേവതി, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ പാലേരിയിലെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375267/paleri-rameshan-ooralunkal-madappally-homage-funeral-pinarayi-vijayan)