---
title: "കുട്ടോത്ത് അട്ടക്കുണ്ട്കടവ് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണം: വ്യാപാരി വ്യവസായി സമിതി മണിയൂർ ഏരിയ സമ്മേളനം "
english_title: "Maniyur Traders Association Demands Immediate Construction Of Kuttoth Road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375268/maniyur-kuttoth-attakkundkadavu-road-demand-traders-meeting"
published_at: "2026-07-29T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69921fd0cb8_maniyur-kuttoth-attakkundkadavu-road-demand-traders-meeting.jpg"
keywords: ["Maniyur", "Kuttoth Road", "Traders Association", "Kerala News", "Development"]
---

# കുട്ടോത്ത് അട്ടക്കുണ്ട്കടവ് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണം: വ്യാപാരി വ്യവസായി സമിതി മണിയൂർ ഏരിയ സമ്മേളനം 

> **Lead Summary:** **മണിയൂർ: [** മണിയൂർ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കുട്ടോത്ത് അട്ടക്കുണ്ട്കടവ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മണിയൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**മണിയൂർ: [** മണിയൂർ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കുട്ടോത്ത് അട്ടക്കുണ്ട്കടവ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മണിയൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഏരിയ സമ്മേളനം എം. ചെക്കായിയുടെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റിയംഗം സി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറിയും സംഘടനാ റിപ്പോർട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി എം.എം. ബാബുവും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: എൻ.ടി. വത്സൻ, സെക്രട്ടറി: വി. ഭാർഗവൻ, വൈസ് പ്രസിഡന്റുമാർ: കെ. ഗോപാലൻ, ഐ.എം. കുഞ്ഞിക്കണ്ണൻ, ജോയിന്റ് സെക്രട്ടറിമാർ: എം.പി. മനോഹരൻ, ടി. അനിൽകുമാർ, ഖജാഞ്ചി: എം. ചെക്കായി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375268/maniyur-kuttoth-attakkundkadavu-road-demand-traders-meeting)