---
title: "തെരുവ് നായയുടെ ആക്രമണം; ചോറോട് ബൈക്കിൽ നിന്ന് വീണ് യുവതിക്ക് പരിക്കേറ്റു"
english_title: "Stray Dog Attack In Vadakara Chorode: Woman Injured After Bike Accident"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375342/vadakara-chorode-stray-dog-attack-woman-injured-bike-accident"
published_at: "2026-07-29T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69ce6f2703c_vadakara-chorode-stray-dog-attack-woman-injured-bike-accident.jpg"
keywords: ["Vadakara News", "Chorode", "Stray Dog Attack", "Dog Menace"]
---

# തെരുവ് നായയുടെ ആക്രമണം; ചോറോട് ബൈക്കിൽ നിന്ന് വീണ് യുവതിക്ക് പരിക്കേറ്റു

> **Lead Summary:** **വടകര: [**ചോറോട്ഈസ്റ്റിൽ തെരുവ് നായയുടെ ആക്രമണത്തിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് പരിക്കേറ്റു. വൈക്കിലശ്ശേരി വാണി പറമ്പത്ത് പവിത്രന്റെ മകൾ നയനയ്ക്കാണ് പരിക്കേറ്റത്.

## Article Content

**വടകര: [**ചോറോട്ഈസ്റ്റിൽ തെരുവ് നായയുടെ ആക്രമണത്തിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് പരിക്കേറ്റു. വൈക്കിലശ്ശേരി വാണി പറമ്പത്ത് പവിത്രന്റെ മകൾ നയനയ്ക്കാണ് പരിക്കേറ്റത്.

വൈക്കിലശ്ശേരിയിൽ നിന്ന് മാങ്ങോട്ട് പാറയിലേക്ക് പോകുകയായിരുന്ന യുവതി, ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം എത്തിയപ്പോഴായിരുന്നു സംഭവം. പോക്കറ്റ് റോഡിൽ നിന്നും ക്ഷേത്ര കവാടത്തിലേക്ക് നായ്ക്കളുടെ സംഘം പെട്ടെന്ന് ഓടിയടുക്കുകയായിരുന്നു. തുടർന്ന് ബൈക്കും യുവതിയും റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ആക്രമണത്തിന് ശ്രമിച്ച നായയും ഇവർക്കൊപ്പം റോഡിൽ വീണിരുന്നു.

അപകടത്തിൽ കൈക്ക് പരിക്കേറ്റ യുവതി ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വടകര ജില്ലാ ആശുപത്രിയിൽ നിന്നും പേവിഷബാധയ്ക്കുള്ള വാക്സിനും എടുത്തു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375342/vadakara-chorode-stray-dog-attack-woman-injured-bike-accident)