---
title: "അടിയന്തര നടപടി വേണം; വൈക്കിലശ്ശേരി റോഡിലെ കരിങ്കൽ ഭിത്തി ഇടിഞ്ഞുവീണു"
english_title: "Vaikilasseri Road Wall Collapsed Into Canal Chorod Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375414/vaikilasseri-road-wall-collapsed-chorod-panchayat"
published_at: "2026-07-29T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a3e9846ea8_vaikilasseri-road-wall-collapsed-chorod-panchayat.jpg"
keywords: ["Vaikilasseri", "Chorod Panchayat", "Road Damage"]
---

# അടിയന്തര നടപടി വേണം; വൈക്കിലശ്ശേരി റോഡിലെ കരിങ്കൽ ഭിത്തി ഇടിഞ്ഞുവീണു

> **Lead Summary:** **വടകര: **ചോറോട് ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ വൈക്കിലശ്ശേരി തെരുവ് - വൈക്കിലശ്ശേരി യു.പി സ്കൂൾ റോഡിലെ കരിങ്കൽ ഭിത്തി ഇടിഞ്ഞ് തോട്ടിലേക്ക് വീണു. മാപ്ലക്കണ്ടി താഴ - കോടേരി താഴ തോട്ടിലേക്കാണ് ഭിത്തി ഇടിഞ്ഞുവീണത്. തോട്ടിന്റെ കുന്നിയൂർ താഴ ഭാഗത്ത് കരിങ്കല്ലും മണ്ണും വീണ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്.

## Article Content

**വടകര: **ചോറോട് ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ വൈക്കിലശ്ശേരി തെരുവ് - വൈക്കിലശ്ശേരി യു.പി സ്കൂൾ റോഡിലെ കരിങ്കൽ ഭിത്തി ഇടിഞ്ഞ് തോട്ടിലേക്ക് വീണു. മാപ്ലക്കണ്ടി താഴ - കോടേരി താഴ തോട്ടിലേക്കാണ് ഭിത്തി ഇടിഞ്ഞുവീണത്. തോട്ടിന്റെ കുന്നിയൂർ താഴ ഭാഗത്ത് കരിങ്കല്ലും മണ്ണും വീണ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്.

പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡാണിത്. ജില്ലാ പഞ്ചായത്തിന്റെ ആസ്തി രേഖയിൽ ഉൾപ്പെട്ട റോഡിന്റെ അറ്റകുറ്റപ്പണികൾ വർഷങ്ങളായി നടന്നിട്ടില്ല. ഇതാണ് ഭിത്തി ഇടിഞ്ഞുവീഴാൻ കാരണമായത്. നിലവിൽ റോഡിലൂടെയുള്ള വാഹനയാത്ര ദുഷ്കരമായിരിക്കുകയാണ്.

നാട്ടുകാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. വിദ്യാർത്ഥികളും രോഗികളും ഈ വഴി ഉപയോഗിക്കുന്നുണ്ട്.വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാർഡ് മെമ്പർ രേഷ്മ പയോളത്തിൽ ഉടൻ തന്നെ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

തോട്ടിലെ കരിങ്കലും മണ്ണും നീക്കി ജലമൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനും തകർന്ന ഭിത്തി പുനർനിർമ്മിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കാൻ മെമ്പർ നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375414/vaikilasseri-road-wall-collapsed-chorod-panchayat)