---
title: "കോടതി നടപടികൾ പൂർത്തിയായി; വടകര റൂറൽ ജില്ലയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ചു "
english_title: "48 Kg Ganja And 714 Gm MDMA Destroyed In Vadakara Rural District"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375483/vadakara-rural-drugs-destroyed-ganja-mdma-police"
published_at: "2026-07-30T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6aebb77dc37_vadakara-rural-drugs-destroyed-ganja-mdma-police.jpg"
keywords: ["Latest news", "Vadakara", "Rural Police", "Drugs Destroyed", "Ganja", "MDMA", "Merin Joseph", "Drug Disposal Committee"]
---

# കോടതി നടപടികൾ പൂർത്തിയായി; വടകര റൂറൽ ജില്ലയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ചു 

> **Lead Summary:** വടകര: **[**വടകര റൂറൽ ജില്ലയിൽ വിവിധ കേസുകളിലായി പോലീസ് പിടിച്ചെടുത്ത് നിയമനടപടികൾ പൂർത്തിയാക്കിയ തൊണ്ടിമുതലുകളിലെ ലഹരിവസ്തുക്കൾ നശിപ്പിച്ചു.

## Article Content

വടകര: **[**വടകര റൂറൽ ജില്ലയിൽ വിവിധ കേസുകളിലായി പോലീസ് പിടിച്ചെടുത്ത് നിയമനടപടികൾ പൂർത്തിയാക്കിയ തൊണ്ടിമുതലുകളിലെ ലഹരിവസ്തുക്കൾ നശിപ്പിച്ചു.

കോടതിയുടെ അനുമതിയും ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ച 23 മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 48.98 കിലോഗ്രാം കഞ്ചാവ്, 713.94 ഗ്രാം എം.ഡി.എം.എ, മെത്താഫെറ്റമിൻ എന്നിവയാണ് നശിപ്പിച്ചത്.

ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫിന്റെ നേതൃത്വത്തിലാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചത്. അഡീഷണൽ എസ്.പി വി. രമേശൻ, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ടി. ഉത്തംദാസ്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സുഭാഷ് പറങ്ങൻ എന്നിവരടങ്ങിയ സംഘം മേൽനോട്ടം വഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375483/vadakara-rural-drugs-destroyed-ganja-mdma-police)