---
title: "വടകരയിൽ സ്ത്രീധനപീഡന പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ് "
english_title: "Dowry Harassment Case Filed Against Husband And Family In Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375497/vadakara-dowry-harassment-case-husband-family-arrested"
published_at: "2026-07-30T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6af784e1926_vadakara-dowry-harassment-case-husband-family-arrested.jpg"
keywords: ["Vadakara", "Dowry Harassment", "Kerala Police", "Domestic Violence"]
---

# വടകരയിൽ സ്ത്രീധനപീഡന പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ് 

> **Lead Summary:** വടകര: **[**വടകരയിൽ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതിനും വിശ്വാസവഞ്ചന കാണിച്ചതിനും ഭർത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു. കീഴൽ സ്വദേശിനി ഹർഷിന ടി.കെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

വടകര: **[**വടകരയിൽ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതിനും വിശ്വാസവഞ്ചന കാണിച്ചതിനും ഭർത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു. കീഴൽ സ്വദേശിനി ഹർഷിന ടി.കെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

നടുവണ്ണൂർ തയ്യുള്ളതിൽ റഷീദ് (33), അഫ്സത്ത് (45), ഫിദ ഫാത്തിമ (30) എന്നിവരാണ് കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികൾ. 2019 ഫെബ്രുവരി 24-നായിരുന്നു ഹർഷിനയും റഷീദും തമ്മിലുള്ള വിവാഹം. തുടർന്ന് ഭർത്താവും കുടുംബവും ചേർന്ന് കൂടുതൽ സ്വർണം ആവശ്യപ്പെട്ട് ഹർഷിനയെ ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

കൂടാതെ വിവാഹസമയത്ത് ഹർഷിനയുടെ കുടുംബം നൽകിയ 16.5 പവൻ സ്വർണാഭരണങ്ങൾ രണ്ടും മൂന്നും പ്രതികൾ സ്വന്തം ആവശ്യങ്ങൾക്കായി കൈക്കലാക്കുകയും പിന്നീട് തിരികെ നൽകാതെ വിശ്വാസവഞ്ചന കാണിക്കുകയും ചെയ്തതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375497/vadakara-dowry-harassment-case-husband-family-arrested)