---
title: "വടകരയിൽ വീട് പൂട്ടി പോയ സമയം നോക്കി വൻ കവർച്ച; ബി.എം.ഡബ്ല്യു കാറും ഹാർലി ഡേവിസൺ ബൈക്കും കവർന്നു"
english_title: "BMW Car Harley Bike Stolen In Vadakara House Burglary CCTV Damaged"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375523/vadakara-memunda-bmw-car-theft-harley-bike-stolen"
published_at: "2026-07-30T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b0d6f96b95_vadakara-memunda-bmw-car-theft-harley-bike-stolen.jpg"
keywords: ["Vadakara", "Memunda", "Vehicle Theft", "BMW Stolen", "Harley Davidson", "Kerala Police"]
---

# വടകരയിൽ വീട് പൂട്ടി പോയ സമയം നോക്കി വൻ കവർച്ച; ബി.എം.ഡബ്ല്യു കാറും ഹാർലി ഡേവിസൺ ബൈക്കും കവർന്നു

> **Lead Summary:** വടകര: **[** വടകരയിൽ വീട് പൂട്ടി ബന്ധുവീട്ടിൽ പോയ സമയം നോക്കി ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വാഹനങ്ങൾ കവർന്നു. മേമുണ്ട മേപ്പത്തൂർ ഉസ്മാന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബി.എം.ഡബ്ല്യു കാർ, ഹാർലി ഡേവിസൺ ബൈക്ക്, ആക്സസ് സ്കൂട്ടർ എന്നിവയാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്.

## Article Content

വടകര: **[** വടകരയിൽ വീട് പൂട്ടി ബന്ധുവീട്ടിൽ പോയ സമയം നോക്കി ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വാഹനങ്ങൾ കവർന്നു. മേമുണ്ട മേപ്പത്തൂർ ഉസ്മാന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബി.എം.ഡബ്ല്യു കാർ, ഹാർലി ഡേവിസൺ ബൈക്ക്, ആക്സസ് സ്കൂട്ടർ എന്നിവയാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം ഉസ്മാനും കുടുംബവും ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരികെ എത്തിയപ്പോഴാണ് വാഹനങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തെളിവ് നശിപ്പിക്കുന്നതിനായി വീടിന്റെ സി.സി.ടി.വി ക്യാമറകളും സിസ്റ്റവും പൂർണ്ണമായും തകർത്ത നിലയിലാണ്. വാഹനങ്ങൾക്ക് പുറമെ ഗേറ്റിന്റെ റിമോട്ടും ഒരു ചാവിയും മോഷ്ടാക്കൾ കൊണ്ടുപോയിട്ടുണ്ട്.

സംഭവദിവസം രാത്രി ഒരു ഇന്നോവ കാറിൽ ഒരാൾ ഇവിടെ എത്തിയിരുന്നതായി രാത്രികാല കാവൽക്കാരൻ പോലീസിന് മൊഴി നൽകി. വീട്ടുകാരുടെ പരിചയക്കാരാവും എന്ന് കരുതിയാണ് ഇയാളെ കൂടുതൽ ശ്രദ്ധിക്കാതിരുന്നതെന്നും കാവൽക്കാരൻ വ്യക്തമാക്കി.

വടകര പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375523/vadakara-memunda-bmw-car-theft-harley-bike-stolen)