---
title: "അവകാശ നിഷേധങ്ങൾക്കെതിരെ പോരാട്ടം; കെ.യു.ടി.എ വടകര വിദ്യാഭ്യാസ ജില്ല 'അവകാശ സംരക്ഷണ ദിനം' ആചരിച്ചു"
english_title: "KUTA Protest Vadakara Demands Urdu Teachers Rights Education Reforms"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375549/kuta-vadakara-rights-protection-day-urdu-teachers-demands"
published_at: "2026-07-30T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b20812cc12_kuta-vadakara-rights-protection-day-urdu-teachers-demands.jpg"
keywords: ["KUTA", "Urdu Teachers", "Kerala Education", "Vadakara", "Teacher Rights", "DEO"]
---

# അവകാശ നിഷേധങ്ങൾക്കെതിരെ പോരാട്ടം; കെ.യു.ടി.എ വടകര വിദ്യാഭ്യാസ ജില്ല 'അവകാശ സംരക്ഷണ ദിനം' ആചരിച്ചു

> **Lead Summary:** ​വടകര: **[**അധ്യാപകരുടെ അവകാശ നിഷേധങ്ങൾക്കെതിരെ കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'അവകാശ സംരക്ഷണ ദിനം' ആചരിച്ചു.കെ യു ടി എ

## Article Content

​വടകര: **[**അധ്യാപകരുടെ അവകാശ നിഷേധങ്ങൾക്കെതിരെ കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'അവകാശ സംരക്ഷണ ദിനം' ആചരിച്ചു.കെ യു ടി എ

കോഴിക്കോട് റവന്യൂ ജില്ല പ്രസിഡണ്ട് യൂനസ് വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീത രാമദാസിന് അവകാശ പത്രിക കൈമാറി

1) ലോവർ പ്രൈമറിയിൽ ഉർദു ഭാഷാ പഠനം ആരംഭിക്കുക

2) ഹയർസെക്കൻഡറി സ്കൂളുകളിൽ ഉർദു പഠനസൗകര്യം വിപുലപ്പെടുത്തുക

3) പാർട്ട് ടൈം അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക.

4) പാർട്ട് ടൈം അധ്യാപകരെ സീനിയോറിറ്റി ലിസ്റ്റ് ഉൾപ്പെടുത്തുക.

5) ഭാഷാധ്യാപക- വിദ്യാർത്ഥി അനുപാതം കാലോചിതമായി കുറക്കുക

6) ഡിപ്ലോമ ഇൻ ലാംഗ്വേജ് എജുക്കേഷൻ (ഡി.എൽ.എഡ് ) പുനഃസ്ഥാപിക്കുക.

7 ) ഡയറ്റു കളിൽ ഉർദു ഡി .എൽ.എഡ് ആരംഭിക്കുക.

8) ഡിപ്പാർട്മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയ ഡി.എൽ.എ ഡ് , ബി.എഡ് കാരുടെ പരിശീലന കാലം സർവീസിന് പരിഗണിക്കുക

9) സി ഗ്രൂപ്പ്‌ ഡൈ വെർഷൻ ആനുകൂല്യം പുനസ്ഥാപിക്കുക

10) അഞ്ചു വർഷം സർവ്വീസ് പൂർത്തിയായ ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകർക്ക് സീനിയർ പദവി നൽകുക.

11) ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകരെയും പ്രിൻസിപ്പൽ പ്രമോഷന് പരിഗണിക്കുക.

12) സ്റ്റാഫ് ഫിക്സേഷനിലെ അപാകതകൾ പരിഹരിക്കുക

13) ഉർദു അക്കാദമി സ്ഥാപിക്കുക

14) സമഗ്രയിൽ ഉർദുപാഠ ഭാഗങ്ങൾ പൂർണ്ണമായി ഉൾപ്പെടുത്തുക.

15) സ്കൂൾ കലോൽസവത്തിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തുക.

16) ഒഴിഞ്ഞ് കിടക്കുന്ന ഉർദു തസ്തികളിൽ ഉടൻ നിയമനം നടത്തുക.

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു അവകാശ പത്രിക സമർപ്പണം നടത്തിയത്

KUTA വടകരവിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് : ഷഹസാദ് വേളം ,

വിദ്യാസ ജില്ലാ സെക്രട്ടറി അബു ലയിസ് കാക്കുനി, ട്രഷറർ നിഷ എൻ, ദിൽന പി.എം എന്നിവർ പങ്കെടുത്തു.

അവകാശ സംരക്ഷണ ദിനത്തിൻറെ ഭാഗമായി വടകര വിദ്യാഭ്യാസ ജില്ലാ പരിധിയിലെ സബ്ജില്ലാ കേന്ദ്രങ്ങളിൽ സബ്ജില്ലാ ഭാരവാഹികൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് അവകാശ പത്രിക സമർപ്പിച്ചു.

വടകര വിദ്യാഭ്യാസ ജില്ലാ പരിധിയിലെ കൊയിലാണ്ടി, മേലടി,വടകര, കുന്നുമ്മൽ,നാദാപുരം, തോടന്നൂർ,ചോമ്പാല എന്നീ സബ് ജില്ലകളിലും KUTA സബ് ജില്ലാ നേതൃത്വങ്ങൾ അവകാശപത്രികാ സമർപ്പണത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375549/kuta-vadakara-rights-protection-day-urdu-teachers-demands)