---
title: "മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'വിജയപഥം-27' "
english_title: "Vijayapath 27 Training Program Launched At Maniyur GHSS"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375651/vijayapath-27-training-program-maniyur-ghss"
published_at: "2026-07-31T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c1d59c2b71_vijayapath-27-training-program-maniyur-ghss.jpg"
keywords: ["Maniyur GHSS", "Vijayapath 27", "Education", "Career Guidance", "Kerala Schools"]
---

# മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'വിജയപഥം-27' 

> **Lead Summary:** > **മണിയൂർ: [**പഠന നിലവാരം ഉയർത്തുക ലക്ഷ്യമിട്ട് മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ “വിജയപഥം-27” പ്രത്യേക പഠന പരിശീലന പരിപാടിക്ക് തുടക്കമായി. മവാഖ് മണിയൂരിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി എസ്.പി.സി അഡീഷണൽ ജില്ലാ നോഡൽ ഓഫീസർ റെക്കീബ്. ടി. ഉദ്ഘാടനം ചെയ്തു.

## Article Content

> **മണിയൂർ: [**പഠന നിലവാരം ഉയർത്തുക ലക്ഷ്യമിട്ട് മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ “വിജയപഥം-27” പ്രത്യേക പഠന പരിശീലന പരിപാടിക്ക് തുടക്കമായി. മവാഖ് മണിയൂരിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി എസ്.പി.സി അഡീഷണൽ ജില്ലാ നോഡൽ ഓഫീസർ റെക്കീബ്. ടി. ഉദ്ഘാടനം ചെയ്തു.

പ്രധാനധ്യാപകൻ രാജീവൻ വളപ്പിൽകൂനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലൈഫ് കോച്ചും മോട്ടിവേഷൻ സ്പീക്കറുമായ ഷാനവാസ് വയനാട് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ രഞ്ജിഷ ടി.പി., മവാഖ് കരിയർ ഗൈഡൻസ് സെന്റർ ചെയർമാൻ അബ്ദുൽ റഷീദ്. രം. പി., വിജീഷ് പി.പി., രമിത കെ., അമയ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിശീലന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിവിധ കരിയർ ഗൈഡൻസ് ക്ലാസുകളും മോട്ടിവേഷൻ സെഷനുകളും നടക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375651/vijayapath-27-training-program-maniyur-ghss)