---
title: "വടകരയിൽ കാട്ടുപന്നി ശല്യം രൂക്ഷം; അക്ലോത്ത് നടയിൽ വ്യാപകമായി കൃഷി നശിപ്പിച്ചു "
english_title: "Vadakara Wild Boar Menace Crops Destroyed Akloth Nada Nalomvayal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375673/vadakara-wild-boar-menace-akloth-nada-nalomvayal-crops-damaged"
published_at: "2026-07-31T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c2a63b5931_vadakara-wild-boar-menace-akloth-nada-nalomvayal-crops-damaged.jpg"
keywords: ["Vadakara", "Wild Boar", "Crop Damage", "Kerala News", "Akloth Nada"]
---

# വടകരയിൽ കാട്ടുപന്നി ശല്യം രൂക്ഷം; അക്ലോത്ത് നടയിൽ വ്യാപകമായി കൃഷി നശിപ്പിച്ചു 

> **Lead Summary:** വടകര:**[ ** വടകര നഗരസഭയിലെ അക്ലോത്ത്നട, നാളോംവയൽ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. ബുധനാഴ്ച അക്ലോത്ത്നട പാലത്തിന് സമീപം വി.പി. നാണുവിന്റെ വീട്ടുവളപ്പിലെ രണ്ട് തൈത്തെങ്ങുകളും വാഴയും കവുങ്ങുമുൾപ്പെടെയുള്ള കൃഷികൾ പന്നികൾ നശിപ്പിച്ചു.

## Article Content

വടകര:**[ ** വടകര നഗരസഭയിലെ അക്ലോത്ത്നട, നാളോംവയൽ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. ബുധനാഴ്ച അക്ലോത്ത്നട പാലത്തിന് സമീപം വി.പി. നാണുവിന്റെ വീട്ടുവളപ്പിലെ രണ്ട് തൈത്തെങ്ങുകളും വാഴയും കവുങ്ങുമുൾപ്പെടെയുള്ള കൃഷികൾ പന്നികൾ നശിപ്പിച്ചു.

രാമത്ത് രാമൻ, കരിപ്പള്ളി രാജൻ, സന്തോഷ്, പത്മിനി തുടങ്ങി നിരവധി പേരുടെ കാർഷിക വിളകളും ഇത്തരത്തിൽ നശിച്ചിട്ടുണ്ട്. സമീപകാലത്തായി വർധിച്ചുവന്ന ഈ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375673/vadakara-wild-boar-menace-akloth-nada-nalomvayal-crops-damaged)