---
title: "ചോമ്പാല ദേശീയപാതയിൽ അണ്ടർപാസ് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം; സമരപ്പന്തൽ ഉയർന്നു "
english_title: "Chombala CUP Demand Protest National Highway Underpass Block Office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375683/chombala-cup-demand-protest-national-highway-underpass"
published_at: "2026-07-31T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c328132303_chombala-cup-demand-protest-national-highway-underpass.jpg"
keywords: ["Chombala", "CUP", "National Highway", "Protest", "Block Office"]
---

# ചോമ്പാല ദേശീയപാതയിൽ അണ്ടർപാസ് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം; സമരപ്പന്തൽ ഉയർന്നു 

> **Lead Summary:** ചോമ്പാല:**[ **ചോമ്പാല ദേശീയപാതയിൽ കാറ്റിൽ അണ്ടർപാസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭ സമിതിയുടെ സമരപ്പന്തൽ ഉയർന്നു. ചോമ്പാൽ മിനി സ്റ്റേഡിയം പരിസരത്താണ് സമരം ആരംഭിച്ചത്.

## Article Content

ചോമ്പാല:**[ **ചോമ്പാല ദേശീയപാതയിൽ കാറ്റിൽ അണ്ടർപാസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭ സമിതിയുടെ സമരപ്പന്തൽ ഉയർന്നു. ചോമ്പാൽ മിനി സ്റ്റേഡിയം പരിസരത്താണ് സമരം ആരംഭിച്ചത്.

ചോമ്പാൽ ബ്ലോക്ക് ഓഫീസിനോട് ചേർന്നുള്ള മൃഗാശുപത്രിയിലേക്കും മിനി സ്റ്റേഡിയത്തിലേക്കുമുള്ള വഴി ദേശീയപാത നിർമ്മാണത്തോടെ അടയുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അഴിയൂർ, ഒഞ്ചിയം, ഏറാമല, ചോറോട്, മാഹി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് കന്നുകാലികളും വളർത്തുപക്ഷികളുമായി ആളുകൾ എത്തുന്ന പ്രധാന കേന്ദ്രമാണിത്.

ഈ യാത്രാദുരിതത്തിന് പരിഹാരമായി ബ്ലോക്ക് ഓഫീസിന് സമീപം അണ്ടർപാസ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ സമരപ്പന്തൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

വി കെ അനിൽകുമാർ, കെ കെ ജയച ന്ദ്രൻ, പി ബാബുരാജ്, കെ പി ജയകുമാർ, എം പി ബാബു, പ്രദിപ് ചോമ്പാല, യു എ റഹീം, മാട്ടാണ്ടി ബാലൻ, എ ടി മഹേഷ്, സജീവൻ വാണിയംകുളം, വി എൻ ശ്രീകല, സുജിത്ത് പുതിയോട്ടിൽ, കവിത അനിൽകുമാർ, കെ എ സുരേന്ദ്രൻ, വി പി പ്രകാശൻ, ടി ടി പത്മ നാഭൻ, ടി ടി രജനി, കെ പി വിജ അനിയൻ, ടി സി രാമചന്ദ്രൻ, അജയ് മാളിയേക്കൽ, സി സുഗതൻ, പുരുഷുരാമത്ത് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375683/chombala-cup-demand-protest-national-highway-underpass)