---
title: "വടകര-തണ്ണീർപ്പന്തൽ റോഡ് തകർന്നു; സർവീസ് നിർത്തിവെക്കുമെന്ന് സ്വകാര്യബസുടമകൾ"
english_title: "Vadakara Vilyappally Road Condition Bad Private Bus Operators Threat Stop Service"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375693/vadakara-vilyappally-road-bad-bus-service-stop-threat"
published_at: "2026-07-31T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c3d0fbc8b9_vadakara-vilyappally-road-bad-bus-service-stop-threat.jpg"
keywords: ["Vadakara", "Vilyappally", "Road Potholes", "Private Bus", "Kerala PWD"]
---

# വടകര-തണ്ണീർപ്പന്തൽ റോഡ് തകർന്നു; സർവീസ് നിർത്തിവെക്കുമെന്ന് സ്വകാര്യബസുടമകൾ

> **Lead Summary:** വടകര:**[ ** വടകര-വില്യാപ്പള്ളി-തണ്ണീർപ്പന്തൽ റോഡിൽ യാത്ര ദുസ്സഹമായതിനെത്തുടർന്ന് സർവീസ് നിർത്തിവെക്കാൻ ഒരുങ്ങി സ്വകാര്യബസുടമകൾ. റോഡ് നവീകരണം വൈകുന്നതിലും റോഡ് മുഴുവൻ കുഴികൾ രൂപപ്പെട്ടതിലും വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി.

## Article Content

വടകര:**[ ** വടകര-വില്യാപ്പള്ളി-തണ്ണീർപ്പന്തൽ റോഡിൽ യാത്ര ദുസ്സഹമായതിനെത്തുടർന്ന് സർവീസ് നിർത്തിവെക്കാൻ ഒരുങ്ങി സ്വകാര്യബസുടമകൾ. റോഡ് നവീകരണം വൈകുന്നതിലും റോഡ് മുഴുവൻ കുഴികൾ രൂപപ്പെട്ടതിലും വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി.

റോഡിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നതിനാൽ മഴ പെയ്യുമ്പോൾ ചെളിവെള്ളം കെട്ടിക്കിടക്കുന്നതും കുഴികൾ കാണാൻ കഴിയാത്തതും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.

ബസുകളുടെ അറ്റകുറ്റപ്പണി വർധിച്ചതായും നിലവിലെ സാഹചര്യത്തിൽ സർവീസ് നടത്താൻ കഴിയുന്നില്ലെന്നും അസോസിയേഷൻ സെക്രട്ടറി എ.പി. ഹരിദാസൻ അറിയിച്ചു. റോഡുപണി ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ സർവീസുകൾ നിർത്തിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375693/vadakara-vilyappally-road-bad-bus-service-stop-threat)