---
title: "പൊട്ടിപ്പൊളിഞ്ഞ് വടകര; ദേശീയപാത സർവീസ് റോഡിലൂടെയുള്ള യാത്ര ഒരു 'സാഹസികത' "
english_title: "Vadakara National Highway Service Road Damaged Traffic Jam Palolipalam Azhiyur "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375702/vadakara-national-highway-service-road-damaged-traffic-jam"
published_at: "2026-07-31T11:58:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c410a8e002_vadakara-national-highway-service-road-damaged-traffic-jam.jpg"
keywords: ["Vadakara", "National Highway", "Service Road", "Traffic Jam", "Kerala NHAI"]
---

# പൊട്ടിപ്പൊളിഞ്ഞ് വടകര; ദേശീയപാത സർവീസ് റോഡിലൂടെയുള്ള യാത്ര ഒരു 'സാഹസികത' 

> **Lead Summary:** വടകര: **[** നവീകരണം നടക്കുന്ന ദേശീയപാതയിലെ സർവീസ് റോഡുകൾ പാടെ തകർന്നടിഞ്ഞു. പാലോളിപ്പാലം മുതൽ അഴിയൂർ വരെയുള്ള ഭാഗങ്ങളിൽ റോഡിലെ കുഴികൾ കാരണം യാത്രക്കാരുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. കരിമ്പനപ്പാലം, സഹകരണ ആശുപത്രി ജങ്ഷൻ, നാരായണനഗരം, ലിങ്ക്റോഡ് പരിസരം, അടയ്ക്കാത്തെരു എന്നിവിടങ്ങളാണ് ഗതാഗതക്കുരുക്കിന്റെ പ്രധാന ഇടങ്ങൾ .

## Article Content

വടകര: **[** നവീകരണം നടക്കുന്ന ദേശീയപാതയിലെ സർവീസ് റോഡുകൾ പാടെ തകർന്നടിഞ്ഞു. പാലോളിപ്പാലം മുതൽ അഴിയൂർ വരെയുള്ള ഭാഗങ്ങളിൽ റോഡിലെ കുഴികൾ കാരണം യാത്രക്കാരുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. കരിമ്പനപ്പാലം, സഹകരണ ആശുപത്രി ജങ്ഷൻ, നാരായണനഗരം, ലിങ്ക്റോഡ് പരിസരം, അടയ്ക്കാത്തെരു എന്നിവിടങ്ങളാണ് ഗതാഗതക്കുരുക്കിന്റെ പ്രധാന ഇടങ്ങൾ .

കരിമ്പനപ്പാലത്ത് സർവീസ് റോഡിന്റെ ഒരുവശത്തെ പാലത്തിലൂടെ മാത്രമാണ് ഇരുവശങ്ങളിലേക്കും വാഹനങ്ങൾ കടന്നുപോകുന്നത്. ഇത് വലിയ തോതിൽ കുരുക്കിന് കാരണമാകുന്നുണ്ട്. മഴ പെയ്യുമ്പോൾ റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമായിമാറി .

കാൽനടയാത്രക്കാരും ജില്ലാ ആശുപത്രിയിലേക്ക് പോകുന്നവരും ചെളിനിറഞ്ഞ റോഡ് മുറിച്ചുകടക്കാൻ ഏറെ ബുദ്ധിമുട്ടുന്നു. ചോറോടു മുതൽ കൈനാട്ടി കുറുപ്പാൾ ഒന്തം വരെയുള്ള ഭാഗങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

മഴയ്ക്ക് മുൻപ് സർവീസ് റോഡുകൾ നന്നാക്കണമെന്ന് വിവിധ സംഘടനകളും തൊഴിലാളികളും ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. തട്ടിക്കൂട്ടി നടത്തിയ അറ്റകുറ്റപ്പണികളെല്ലാം മഴയിൽ പൊളിഞ്ഞുപോയി.

റോഡിന്റെ ശോച്യാവസ്ഥ കാരണം ഓട്ടോറിക്ഷാ തൊഴിലാളികളും പ്രതിസന്ധിയിലാണ്. ചെറിയ ദൂരത്തേക്ക് പോലും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നതോടൊപ്പം വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് വൻതുക ചെലവാകുന്നുവെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375702/vadakara-national-highway-service-road-damaged-traffic-jam)