---
title: " അതിജീവിതം; കവിതയിലൂടെ ജീവിതം പടുത്ത അഖിൽ രാജിന്റെ 'ഇത്തിരി നേരം' പ്രകാശനം ഞായറാഴ്ച വടകരയിൽ "
english_title: "Akhil Raj's Fourth Poetry Book Ithiri Neram Launch in Vadakara on August 2 2026"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375842/akhil-raj-ithiri-neram-poetry-book-launch-vadakara-august-2"
published_at: "2026-07-31T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6cd01adcb7e_akhil-raj-ithiri-neram-poetry-book-launch-vadakara-august-2.jpg"
keywords: ["Akhil Raj", "Ithiri Neram", "Vadakara", "Book Launch"]
---

#  അതിജീവിതം; കവിതയിലൂടെ ജീവിതം പടുത്ത അഖിൽ രാജിന്റെ 'ഇത്തിരി നേരം' പ്രകാശനം ഞായറാഴ്ച വടകരയിൽ 

> **Lead Summary:** > വടകര: ശാരീരിക പരിമിതികളെ കവിതയുടെ കരുത്തുകൊണ്ട് അതിജീവിച്ച യുവകവി അഖിൽ രാജിന്റെ നാലാമത് കവിതാ സമാഹാരം "ഇത്തിരി നേരം" ഓഗസ്റ്റ് 2 ഞായറാഴ്ച പ്രകാശനം ചെയ്യും. വൈകുന്നേരം 3.30 ന് വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അപ്പാസൺസിന് മുൻവശത്തെ പാർക്ക് റോഡിൽ സജ്ജമാക്കുന്ന വേദിയിലാണ് പ്രകാശന ചടങ്ങ്.

## Article Content

> വടകര: ശാരീരിക പരിമിതികളെ കവിതയുടെ കരുത്തുകൊണ്ട് അതിജീവിച്ച യുവകവി അഖിൽ രാജിന്റെ നാലാമത് കവിതാ സമാഹാരം "ഇത്തിരി നേരം" ഓഗസ്റ്റ് 2 ഞായറാഴ്ച പ്രകാശനം ചെയ്യും. വൈകുന്നേരം 3.30 ന് വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അപ്പാസൺസിന് മുൻവശത്തെ പാർക്ക് റോഡിൽ സജ്ജമാക്കുന്ന വേദിയിലാണ് പ്രകാശന ചടങ്ങ്.

> സെറിബ്രൽ പാൾസി ബാധിതനായിട്ടും പഠനത്തിലും എഴുത്തിലും പിന്നോട്ട് പോകാത്ത അഖിൽ ഇതിനകം മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. "കവിതയാണ് എന്റെ അതിജീവനം" എന്ന് പറയുന്ന അഖിലിന്റെ പുതിയ പുസ്തകത്തിൽ 30 കവിതകളുണ്ട്. ജീവിതാനുഭവങ്ങളുടെയും പ്രതീക്ഷയുടെയും പോരാട്ടത്തിന്റെയും ഭാഷയാണ് ഈ കവിതകളിലൂടെ അദ്ദേഹം വരച്ചിടുന്നത്.

> അഖിലിന്റെ പോരാട്ട മനസ്സിനെ പ്രശംസിച്ച് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ എഴുതിയ കത്തും ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. "അഖിൽ ഒരു പോരാളിയാണ്. ആ കനൽ കെടാതെ സൂക്ഷിക്കുക" എന്ന് ആ കത്തിൽ വി എസ് കുറിച്ചിരുന്നു.

> പ്രശസ്ത കവിയും അധ്യാപകനുമായ പി കെ ഗോപിയാണ് "ഇത്തിരി നേരം" പ്രകാശനം ചെയ്യുന്നത്. സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വടകരയുടെ സാംസ്കാരിക മണ്ഡലത്തിൽ ഏറെ ശ്രദ്ധ നേടുന്ന പുസ്തക പ്രകാശനമായി ഇത് മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375842/akhil-raj-ithiri-neram-poetry-book-launch-vadakara-august-2)