---
title: "ശക്തമായ മഴ: വടകരയിൽ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി,ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമെന്ന് ആർ.ഡി.ഒ"
english_title: "Vadakara Heavy Rain Alert 32 Families Relocated Vilangad Landslide"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376022/vadakara-heavy-rain-alert-vilangad-families-relocated"
published_at: "2026-08-01T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dd8d4ab471_vadakara-heavy-rain-alert-vilangad-families-relocated.jpg"
keywords: ["Vadakara", "Heavy Rain", "Vilangad", "Landslide", "Kerala Rain", "RDO", "Kerala rain"]
---

# ശക്തമായ മഴ: വടകരയിൽ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി,ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമെന്ന് ആർ.ഡി.ഒ

> **Lead Summary:** വടകര:**[ **പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കിയതായി വടകര ആർ.ഡി.ഒ കെ.കെ. പ്രസീൽ അറിയിച്ചു. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ ചിലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

## Article Content

വടകര:**[ **പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കിയതായി വടകര ആർ.ഡി.ഒ കെ.കെ. പ്രസീൽ അറിയിച്ചു. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ ചിലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

കാലവർഷം ഏറ്റവും കൂടുതൽ ബാധിച്ചത് വിലങ്ങാട് വില്ലേജിലാണ്. മുൻവർഷം ഉരുൾപൊട്ടലുണ്ടായ 'മഞ്ഞച്ചീളിലും' പരിസര പ്രദേശങ്ങളിലുമുള്ള 32-ഓളം കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിച്ചു. ഇതിൽ 10 കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും 3 കുടുംബങ്ങൾ മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറി. ബാക്കിയുള്ള 22 കുടുംബങ്ങളെ സമീപത്തുള്ള യു.പി. സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

താലൂക്ക് തഹസിൽദാർ, വില്ലേജ് ഓഫീസർമാർ, പോലീസ്, പഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്ത് നേരിട്ടെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. നിലവിൽ മറ്റ് വില്ലേജുകളിൽ ആളുകളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമില്ല. എങ്കിലും താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസുകളും അതീവ ജാഗ്രതയിലാണ്. ഏത് അത്യാഹിതവും നേരിടാൻ ക്യാമ്പുകൾ പൂർണ്ണസജ്ജമാണ്. അതേസമയം വടകര, കൊയിലാണ്ടി തീരദേശ മേഖലകളിൽ നിലവിൽ വൻതോതിലുള്ള പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആർ.ഡി.ഒ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376022/vadakara-heavy-rain-alert-vilangad-families-relocated)