---
title: "'പരിഹാരം കണ്ടില്ലെങ്കിൽ തെരുവിലിറങ്ങും'; വടകര ദേശീയപാതയിലെ സർവീസ് റോഡ് തകർച്ചയിൽ കെ കെ രമ എംഎൽഎ"
english_title: "KK Rema Warns Protest Over National Highway Service Road Damage Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376086/kk-rema-protest-warning-vadakara-nh-service-road"
published_at: "2026-08-02T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ea8a43138a_kk-rema-protest-warning-vadakara-nh-service-road.jpg"
keywords: ["KK Rema", "Vadakara", "National Highway", "Service Road"]
---

# 'പരിഹാരം കണ്ടില്ലെങ്കിൽ തെരുവിലിറങ്ങും'; വടകര ദേശീയപാതയിലെ സർവീസ് റോഡ് തകർച്ചയിൽ കെ കെ രമ എംഎൽഎ

> **Lead Summary:** വടകര: ദേശീയപാതയിലെ സർവീസ് റോഡിലെ തകർച്ച പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് കെ കെ രമ എംഎൽഎ. താലൂക്ക് വികസന സമിതി യോഗത്തിലാണ് എംഎൽഎ മുന്നറിയിപ്പ് നൽകിയത്. സർവീസ് റോഡ് തകർച്ച പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം: കെ കെ രമയുടെ മുന്നറിയിപ്പ്ദേശീയപാതയുടെ പണി പൂർത്തിയായെങ്കിലും വടകരയിലെ സർവീസ് റോഡുകൾ തകർന്നുകിടക്കുന്നതാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ഓണം അടുത്ത സാഹചര്യത്തിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് ദുരിതമായി മാറിയതായും യോഗത്തിൽ ആക്ഷേപം ഉയർന്നു.

## Article Content

വടകര: ദേശീയപാതയിലെ സർവീസ് റോഡിലെ തകർച്ച പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് കെ കെ രമ എംഎൽഎ. താലൂക്ക് വികസന സമിതി യോഗത്തിലാണ് എംഎൽഎ മുന്നറിയിപ്പ് നൽകിയത്. സർവീസ് റോഡ് തകർച്ച പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം: കെ കെ രമയുടെ മുന്നറിയിപ്പ്ദേശീയപാതയുടെ പണി പൂർത്തിയായെങ്കിലും വടകരയിലെ സർവീസ് റോഡുകൾ തകർന്നുകിടക്കുന്നതാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ഓണം അടുത്ത സാഹചര്യത്തിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് ദുരിതമായി മാറിയതായും യോഗത്തിൽ ആക്ഷേപം ഉയർന്നു.

ദേശീയപാതയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആഗസ്റ്റ് മൂന്നിന് പ്രത്യേക ചർച്ച നടത്തുമെന്ന് കെ കെ രമ പറഞ്ഞു. വകുപ്പ് മേധാവികൾ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. സർവീസ് റോഡിന്റെ ശോചനീയാവസ്ഥ, അണ്ടർപാസ് ആവശ്യം എന്നിവ പ്രധാന അജണ്ടയായിരിക്കും.

ദേശീയപാതയിൽ ചോമ്പാലയിൽ കാറ്റിൽ അണ്ടർപാസേജ് സിയുപി സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അഴിയൂർ, ഒഞ്ചിയം, ഏറാമല, ചോറോട്, മാഹി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളുമായി ആളുകൾ എത്തുന്ന ചോമ്പാൽ ബ്ലോക്ക് ഓഫീസിനോട് ചേർന്ന മൃഗാശുപത്രിയിലേക്കുള്ള വഴി ദേശീയപാത പണി പൂർത്തിയാകുന്നതോടെ അടയുമെന്ന് സമിതി അംഗം പ്രദീപ് ചോമ്പാല ചൂണ്ടിക്കാട്ടി.

ചോമ്പാൽ മിനി സ്റ്റേഡിയത്തിലേക്കുള്ള സഞ്ചാര പാതയും അടയ്ക്കും. അതിനാൽ ഇവിടെ നിർബന്ധമായും അണ്ടർപാസ് വേണമെന്നാണ് ആവശ്യം.

മറ്റ് പ്രധാന ആവശ്യങ്ങൾ

മയക്കുമരുന്ന് വ്യാപനം: താലൂക്കിൽ മയക്കുമരുന്ന് വ്യാപനം വർധിച്ച സാഹചര്യത്തിൽ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കമ്മിറ്റികൾ രൂപീകരിക്കണമെന്ന് സമിതി അംഗം പി പി രാജൻ ആവശ്യപ്പെട്ടു.

ട്രാൻസ്ഫോർമർ ഭീഷണി: അരൂർ യുപി സ്കൂളിന്റെ മുന്നിലെ ട്രാൻസ്ഫോർമർ കാട് മൂടിക്കിടന്ന് വിദ്യാർത്ഥികൾക്ക് ഭീഷണിയാകുന്നുവെന്ന് സമിതി അംഗം കളത്തിൽ ബാബു പരാതിപ്പെട്ടു. കെഎസ്ഇബി ഉടൻ പരിശോധിക്കുമെന്ന് യോഗത്തെ അറിയിച്ചു.

ഹൈമാസ്റ്റ് ലൈറ്റ്: വടകര അഞ്ച് വിളക്ക് ജംഗ്ഷൻ, വടകര റസ്റ്റ് ഹൗസ് പരിസരം എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കത്തിക്കാൻ നടപടിയെടുക്കണമെന്ന് പുറന്തോടത്ത് സുകുമാരൻ ആവശ്യപ്പെട്ടു. കെ കെ രമ എംഎൽഎ അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ രതീഷ് കുമാർ, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ചന്ദ്രൻ, പി കെ ദാമു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376086/kk-rema-protest-warning-vadakara-nh-service-road)