---
title: "റോഡോ അതോ പുഴയോ? വടകര ദേശീയപാത സർവീസ് റോഡിൽ വെള്ളക്കെട്ട് രൂക്ഷം "
english_title: "Vadakara NH Service Road Waterlogging Traffic Problems Drainage"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376110/vadakara-nh-service-road-waterlogging-drainage-issue"
published_at: "2026-08-02T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ec61365060_vadakara-nh-service-road-waterlogging-drainage-issue.jpg"
keywords: ["Vadakara", "National Highway", "Waterlogging", "Service Road", "Drainage Problem", "Kerala News"]
---

# റോഡോ അതോ പുഴയോ? വടകര ദേശീയപാത സർവീസ് റോഡിൽ വെള്ളക്കെട്ട് രൂക്ഷം 

> **Lead Summary:** വടകര: **[**ദേശീയപാതയിലെ സർവീസ് റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹനയാത്രക്കാരും സമീപത്തെ വ്യാപാരികളും കടുത്ത ദുരിതത്തിൽ. അടക്കാത്തെരു ഭാഗത്ത് പൂത്തോളി ട്രേഡേഴ്സ് മുതൽ കടത്തനാട് മാർബിൾ വരെയുള്ള റോഡ് കുത്തിയൊഴുകുന്ന പുഴയ്ക്ക് സമാനമായി മാറിയിരിക്കുകയാണ്.

## Article Content

വടകര: **[**ദേശീയപാതയിലെ സർവീസ് റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹനയാത്രക്കാരും സമീപത്തെ വ്യാപാരികളും കടുത്ത ദുരിതത്തിൽ. അടക്കാത്തെരു ഭാഗത്ത് പൂത്തോളി ട്രേഡേഴ്സ് മുതൽ കടത്തനാട് മാർബിൾ വരെയുള്ള റോഡ് കുത്തിയൊഴുകുന്ന പുഴയ്ക്ക് സമാനമായി മാറിയിരിക്കുകയാണ്.

റോഡിലെ അശാസ്ത്രീയമായ ഡ്രെയിനേജ് നിർമാണമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.  മഴ ശക്തമാകുന്നതോടെ വെള്ളം കയറി പല കടകളും മുങ്ങുന്ന സ്ഥിതിയാണ്. വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തത് പുതിയ സ്റ്റാൻഡ് പരിസരത്തെ കടകൾക്കും ഭീഷണിയാകുന്നു.

 സർവീസ് റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഗതാഗതത്തെ ബാധിച്ചു. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം തെറിച്ച് കാൽനടയാത്രക്കാരും വലയുകയാണ്.

വ്യാപാരികൾക്ക് സാധനങ്ങൾ സംഭരിക്കാനും കട നടത്താനും പോലും കഴിയാത്ത അവസ്ഥയാണ്. ഓരോ മഴയിലും ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുന്നതായി വ്യാപാരികൾ പരാതിപ്പെടുന്നു.

വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം. ദേശീയപാത അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376110/vadakara-nh-service-road-waterlogging-drainage-issue)