---
title: " ഓ ഓ... നരൻ... വടകരയിൽ മഴവെള്ളപ്പാച്ചിലിനൊപ്പം ഒഴുകിയെത്തിയത് മുള്ളൻപന്നി കൗതുകത്തിലായി നാട്ടുകാർ "
english_title: "Vadakara Heavy Rain Porcupine Floated To Villiappally Town Kerala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376138/vadakara-heavy-rain-porcupine-floated-villiappally-town "
published_at: "2026-08-02T12:01:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ee4bc5eb96_vadakara-heavy-rain-porcupine-floated-villiappally-town.jpg"
keywords: ["Vadakara", "Heavy Rain", "Porcupine", "Flood", "Kerala Rain", "Villiappally"]
---

#  ഓ ഓ... നരൻ... വടകരയിൽ മഴവെള്ളപ്പാച്ചിലിനൊപ്പം ഒഴുകിയെത്തിയത് മുള്ളൻപന്നി കൗതുകത്തിലായി നാട്ടുകാർ 

> **Lead Summary:** വടകര: **[**ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയിൽ മഴവെള്ളത്തോടൊപ്പം മുള്ളൻപന്നിയും ഒഴുകിയെത്തിയത് നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി. വില്യാപ്പള്ളി ടൗണിലാണ് ഈ അപൂർവ സംഭവം നടന്നത്. ശക്തമായ മഴയെ തുടർന്ന് പ്രദേശത്തെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായത്.

## Article Content

വടകര: **[**ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയിൽ മഴവെള്ളത്തോടൊപ്പം മുള്ളൻപന്നിയും ഒഴുകിയെത്തിയത് നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി. വില്യാപ്പള്ളി ടൗണിലാണ് ഈ അപൂർവ സംഭവം നടന്നത്. ശക്തമായ മഴയെ തുടർന്ന് പ്രദേശത്തെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായത്.

കുറ്റിക്കാടുകൾക്കിടയിൽ വെള്ളം കയറിയതോടെ ശക്തമായ ഒഴുക്കിൽ പെട്ടാണ് മുള്ളൻപന്നി വില്യാപ്പള്ളി ടൗണിൽ എത്തിയതെന്നാണ് നാട്ടുകാർ കരുതുന്നത്.വെള്ളം കുറഞ്ഞതോടെ മുള്ളൻപന്നി കരയോട് ചേർന്ന ഭാഗത്തെത്തി ഓടി രക്ഷപ്പെട്ടു. ആളുകൾ കൂടിനോക്കിനിന്നെങ്കിലും മൃഗം ആർക്കും ദോഷം ചെയ്യാതെ കാട്ടിലേക്ക് മടങ്ങി.

ഇന്നലത്തെ മഴയിൽ വില്യാപ്പള്ളി ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വ്യാപകമായി വെള്ളം കയറി. റോഡുകൾ വെള്ളത്തിനടിയിലായതോടെ വാഹനഗതാഗതവും തടസ്സപ്പെട്ടു. കടകളിലും വീടുകളിലും വെള്ളം കയറിയതായി പരാതികൾ ഉയർന്നിട്ടുണ്ട്.മഴ കുറയുന്നതുവരെ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ വിഷജന്തുക്കളുടെയും ശ്രദ്ധ വേണമെന്നും മുന്നറിയിപ്പുണ്ട്.പ്രകൃതിദുരന്തങ്ങളുടെ ഭാഗമായി ഇത്തരത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന സംഭവങ്ങൾ മഴക്കാലത്ത് പതിവാണ്. വനവാസികൾക്കും വനം വകുപ്പ് അധികൃതർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376138/vadakara-heavy-rain-porcupine-floated-villiappally-town )