---
title: "തിരുവള്ളൂരിൽ കനത്ത മഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു: വീടിന് വിള്ളൽ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്"
english_title: "Thiruvallur Heavy Rain Protection Wall Collapses Damages House Kerala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376148/thiruvallur-heavy-rain-protection-wall-collapse-house-damage-new"
published_at: "2026-08-02T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eeba393e2b_thiruvallur-heavy-rain-protection-wall-collapse-house-damage.jpg"
keywords: ["Thiruvallur", "Heavy Rain", "Wall Collapse", "Kerala Rain", "Flood Damage", "Panchayat"]
---

# തിരുവള്ളൂരിൽ കനത്ത മഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു: വീടിന് വിള്ളൽ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

> **Lead Summary:** തിരുവള്ളൂർ: **[**കനത്ത മഴയിൽ തിരുവള്ളൂർ രപ്പത്ത് ഇസ്മയിലിന്റെ വീടിനോ പഞ്ചായത്തിലെ വെള്ളുക്കര നി ട് ചേർന്നുള്ള സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ഇന്നലെ രാവിലെയാണ് സംഭവം. ഭിത്തി തകർന്നു വീണതിനെ തുടർന്ന് വീടിന്റെ ജനലുകൾ തകരുകയും കെട്ടിട ത്തിന് വിള്ളൽ വീഴുകയും ചെയ്തു.

## Article Content

തിരുവള്ളൂർ: **[**കനത്ത മഴയിൽ തിരുവള്ളൂർ രപ്പത്ത് ഇസ്മയിലിന്റെ വീടിനോ പഞ്ചായത്തിലെ വെള്ളുക്കര നി ട് ചേർന്നുള്ള സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ഇന്നലെ രാവിലെയാണ് സംഭവം. ഭിത്തി തകർന്നു വീണതിനെ തുടർന്ന് വീടിന്റെ ജനലുകൾ തകരുകയും കെട്ടിട ത്തിന് വിള്ളൽ വീഴുകയും ചെയ്തു.

സംഭവസമയത്ത് വീട്ടുമുറ്റത്ത് ആരും ഉണ്ടായിരുന്നില്ല. തിരുവള്ളൂർ    പഞ്ചായത്ത്  പ്രസിഡൻ്റ് എൽ വി രാമകൃഷ്ണൻ, വില്ലേ ജ് ഓഫീസർ,പഞ്ചായത്ത് അംഗങ്ങൾ   എന്നിവർ സ്ഥലം സന്ദർശിച്ചു. 

നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. ദുരിതബാധിത കുടുംബത്തിന് സർക്കാർ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. വീടിന് തുടർന്നും അപകട സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും നിർദേശം നൽകി.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് തിരുവള്ളൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്  മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376148/thiruvallur-heavy-rain-protection-wall-collapse-house-damage-new)