---
title: "വടകരയിലെ ഹൈവേ സർവീസ് റോഡ് പ്രശ്നവും മുക്കാളി മണ്ണിടിച്ചിലും; പരിഹാരം ആവശ്യപ്പെട്ട് എംഎൽഎ കെ.കെ. രമയുടെ നേതൃത്വത്തിൽ ചർച്ച"
english_title: "KK Rema Leads Emergency Meeting On Vadakara NH Service Road Issues And Mukkali Landslide"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376241/vadakara-kk-rema-nh-service-road-mukkali-landslide-meeting"
published_at: "2026-08-02T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f61e651f23_vadakara-kk-rema-nh-service-road-mukkali-landslide-meeting.jpg"
keywords: ["Vadakara", "KK Rema", "National Highway", "Mukkali"]
---

# വടകരയിലെ ഹൈവേ സർവീസ് റോഡ് പ്രശ്നവും മുക്കാളി മണ്ണിടിച്ചിലും; പരിഹാരം ആവശ്യപ്പെട്ട് എംഎൽഎ കെ.കെ. രമയുടെ നേതൃത്വത്തിൽ ചർച്ച

> **Lead Summary:** വടകര: വടകര മേഖലയിലെ നാഷണൽ ഹൈവേ സർവീസ് റോഡുകളിലെ പ്രശ്നങ്ങളും മുക്കാളിയിലെ മണ്ണിടിച്ചിലും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടകര എംഎൽഎ കെ.കെ. രമയുടെ നേതൃത്വത്തിൽ കലക്ടറുടെ ചേമ്പറിൽ അടിയന്തര ചർച്ച നടക്കുന്നു.നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ എത്തി ഉടൻ പരിഹാരം ഉറപ്പുനൽകിയാൽ മാത്രമേ ചർച്ചയിൽ നിന്ന് പിരിഞ്ഞുപോകൂ എന്ന് എംഎൽഎ പ്രഖ്യാപിച്ചു.

## Article Content

വടകര: വടകര മേഖലയിലെ നാഷണൽ ഹൈവേ സർവീസ് റോഡുകളിലെ പ്രശ്നങ്ങളും മുക്കാളിയിലെ മണ്ണിടിച്ചിലും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടകര എംഎൽഎ കെ.കെ. രമയുടെ നേതൃത്വത്തിൽ കലക്ടറുടെ ചേമ്പറിൽ അടിയന്തര ചർച്ച നടക്കുന്നു.നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ എത്തി ഉടൻ പരിഹാരം ഉറപ്പുനൽകിയാൽ മാത്രമേ ചർച്ചയിൽ നിന്ന് പിരിഞ്ഞുപോകൂ എന്ന് എംഎൽഎ പ്രഖ്യാപിച്ചു.

എംഎൽഎക്കൊപ്പം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കോട്ടയിൽ രാധാകൃഷ്ണൻ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷജിന കൊടക്കാട്ട് എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നു. കൂടാതെ ബ്ലോക്ക്, പഞ്ചായത്ത് മെമ്പർമാരും ജനപ്രതിനിധികളും യോഗത്തിൽ സന്നിഹിതരാണ്.

വടകര മേഖലയിലെ നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് സർവീസ് റോഡുകൾ പലയിടത്തും തകർന്ന നിലയിലാണ്. ഇത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മുക്കാളി ഭാഗത്ത് അടുത്തിടെ ഉണ്ടായ മണ്ണിടിച്ചിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. മഴക്കാലം കൂടിയായതിനാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.ഈ വിഷയങ്ങളിൽ ഉടൻ നടപടിയെടുക്കണമെന്നും ബദൽ സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിനിധി സംഘം കലക്ടറെ കാണുന്നത്.

ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് നാഷണൽ ഹൈവേ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി ഉടൻ പരിഹാരം ഉറപ്പുനൽകണമെന്ന് എംഎൽഎ കെ.കെ. രമ ആവശ്യപ്പെട്ടു. സർവീസ് റോഡുകളിലെ കുഴികളും വെള്ളക്കെട്ടും മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗങ്ങളും അടിയന്തരമായി ശരിയാക്കണം. അല്ലാതെ ചർച്ചയിൽ നിന്ന് പിന്മാറില്ലെന്നും എംഎൽഎ വ്യക്തമാക്കി.പ്രശ്നം പരിഹരിക്കുന്നതുവരെ സമരപരമായി മുന്നോട്ടുപോകുമെന്നും ജനപ്രതിനിധികൾ അറിയിച്ചു.കലക്ടറുടെ ഇടപെടലിൽ നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ ഉടൻ ചർച്ചയ്ക്ക് എത്തുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376241/vadakara-kk-rema-nh-service-road-mukkali-landslide-meeting)