---
title: "വടകര മീത്തലെ മുക്കാളി മണ്ണിടിച്ചൽ; സർക്കാർ ഇടപെടുമെന്ന് മന്ത്രി ടി. സിദ്ദീഖ്"
english_title: "Minister T Siddique Visits Meethale Mukkali Landslide Promises Govt Intervention"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376242/meethale-mukkali-landslide-minister-t-siddique-vadakara"
published_at: "2026-08-02T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f62d7cc357_meethale-mukkali-landslide-minister-t-siddique-vadakara.jpg"
keywords: ["Mukkali Landslide", "Vadakara", "T Siddique", "National Highway", "K K Rama"]
---

# വടകര മീത്തലെ മുക്കാളി മണ്ണിടിച്ചൽ; സർക്കാർ ഇടപെടുമെന്ന് മന്ത്രി ടി. സിദ്ദീഖ്

> **Lead Summary:** വടകര: ദേശീയ പാതയിൽ മീത്തലെ മുക്കാളി വ്യാപകമായി മണ്ണിടിഞ്ഞ സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദീഖ് പറഞ്ഞു. സംഭവ സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നം പൊതുമരാമത്ത് മന്ത്രിയുമായും , ദേശീയ പാത അതോററ്റിഉദ്യോഗസ്ഥരുമായും വിഷയം സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

## Article Content

വടകര: ദേശീയ പാതയിൽ മീത്തലെ മുക്കാളി വ്യാപകമായി മണ്ണിടിഞ്ഞ സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദീഖ് പറഞ്ഞു. സംഭവ സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നം പൊതുമരാമത്ത് മന്ത്രിയുമായും , ദേശീയ പാത അതോററ്റിഉദ്യോഗസ്ഥരുമായും വിഷയം സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംഭവം ഏറെ ഗൗരവകരമാണെന്നും അപകട വസ്ഥ ഒഴിവാക്കാൻ ഇടപെടൽ നടത്തുമെന്നും അദ്ദേഹം തുടർന്നു. മന്ത്രിക്ക്സംഭവ സ്ഥലം കെ കെ രമ എം എൽ എ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ , ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് ഷജിന കൊടക്കാട്ട്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പറമ്പത്ത് പ്രഭാകരൻ, യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സി നിജീൻ ,പി ബാബുരാജ്, അനിത പിലാക്കണ്ടി, പ്രദീപ് ചോമ്പാല , അരവിന്ദൻ മാടാക്കര , കെ കെ ശ്രീജിത്ത് ജൗഹർ വെള്ളികുളങ്ങര,കെ കെ ഷെറിൻ കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376242/meethale-mukkali-landslide-minister-t-siddique-vadakara)