---
title: "ഇത്തിരി നേരം; പുസ്തക പ്രകാശനവും അനുമോദനവും"
english_title: "Akhil Raj Vadakara Poetry Book Itthiri Neram Released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376281/akhil-raj-vadakara-poetry-book-itthiri-neram-released"
published_at: "2026-08-03T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70165b9fda4_akhil-raj-vadakara-poetry-book-itthiri-neram-released.jpg"
keywords: ["Malayalam Poetry", "Kerala Balasahitya Academy Award", "Poetry Book"]
---

# ഇത്തിരി നേരം; പുസ്തക പ്രകാശനവും അനുമോദനവും

> **Lead Summary:** വടകര :**[ **സെറിബ്രൽ പാൾസിയെ അതിജീവിച്ച എഴുത്തുകാരൻ അഖിൽ രാജ് വടകരയുടെ നാലാമത് കവിതാ സമാഹാരം ഇത്തിരി നേരം പ്രകാശനവും കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിന് അനുമോദനവും നടത്തി . വടകര പാർക്ക് റോഡിൽ നടന്ന ചടങ്ങ് മണലിൽ മോഹനൻ്റെ അധ്യക്ഷതയിൽ പ്രേംകുമാർ വടകര ഉദ്ഘാടനം ചെയ്തു.

## Article Content

വടകര :**[ **സെറിബ്രൽ പാൾസിയെ അതിജീവിച്ച എഴുത്തുകാരൻ അഖിൽ രാജ് വടകരയുടെ നാലാമത് കവിതാ സമാഹാരം ഇത്തിരി നേരം പ്രകാശനവും കേരള ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിന് അനുമോദനവും നടത്തി . വടകര പാർക്ക് റോഡിൽ നടന്ന ചടങ്ങ് മണലിൽ മോഹനൻ്റെ അധ്യക്ഷതയിൽ പ്രേംകുമാർ വടകര ഉദ്ഘാടനം ചെയ്തു.

കവി പി കെ ഗോപി പുറന്തോടത്ത് ഗംഗാധരന് നൽകി പുസ്തകം പ്രകാശനം ചെയ്തു. പരസ്യ ചിത്ര സംവിധായകൻ അശ്വന്ത് ബട്ടർഫ്ളൈ പുസ്തക പരിചയം നടത്തി. കേരള ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിന് ആദരവ് നൽകി. പി കെ ഗോപി സാർ മൊമൻ്റോയും പ്രേംകുമാർ വടകര അനുമോദന പത്രവും നൽകി.

വിജയൻ പെരിങ്ങാട് വരച്ച മിഥുനയുടെ ചിത്രം അഖിൽ രാജ് വടകര മിഥുനക്ക് നൽകി. അഖിൽ രാജിൻ്റെ സംവിധാനത്തിൽ ഒരുങുന്ന അറിയാതെ എന്ന ഷോർട് ഫിലിമിൻ്റെ ട്രെയിലർ ലോഞ്ചിംഗ് സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ അജ്മൽ ഇംപാല നിർവ്വഹിച്ചു

അഖിൽ രാജ് മിഥുന സജിനും മറുമൊഴി പ്രസംഗം നടത്തി. ശ്രീനിവാസൻ മഹാത്മ, വിജയൻ പെരിങ്ങാട് ,ബിജൂൽ ആയാടത്തിൽ, ഭാസ്കരൻ സി കെ, ഷൈജ കെ.കെ, ഗീത, ഹരീന്ദ്രൻ കരിമ്പനപ്പാലം തുടങ്ങിയവർ സംസാരിച്ചു. നിധീഷ് കെ ആർ നന്ദിയും ബിജു പ്രസാദ് സ്വാഗതവും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376281/akhil-raj-vadakara-poetry-book-itthiri-neram-released)