---
title: "കൃഷി നാശം നേരിട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം"
english_title: "Vadakara Farmers Crop Loss Compensation Demand Kerala Monsoon"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376285/vadakara-farmers-crop-loss-compensation-demand-kerala-monsoon"
published_at: "2026-08-03T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7018b39ae23_vadakara-farmers-crop-loss-compensation-demand-kerala-monsoon.jpg"
keywords: ["Vadakara Farmers", "Crop Loss", "Kerala Monsoon", "Organic Farmers Association", "Compensation"]
---

# കൃഷി നാശം നേരിട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം

> **Lead Summary:** വടകര: **[** കാലവർഷക്കെടുതിയിൽ.കൃഷിനാശം നേരിട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കേരള ജൈവ കർഷക സമിതി വടകര താലൂക്ക് കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. തുടർച്ചയായി പെയ്യുന്ന മഴയിൽ വടകര താലൂക്കിൻ്റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ ഉൾപ്പെടെ കാർഷിക വിളകൾക്ക് വ്യാപകമായ നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

## Article Content

വടകര: **[** കാലവർഷക്കെടുതിയിൽ.കൃഷിനാശം നേരിട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കേരള ജൈവ കർഷക സമിതി വടകര താലൂക്ക് കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. തുടർച്ചയായി പെയ്യുന്ന മഴയിൽ വടകര താലൂക്കിൻ്റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ ഉൾപ്പെടെ കാർഷിക വിളകൾക്ക് വ്യാപകമായ നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

ഏക്കർ കണക്കിന് സ്ഥലത്തെ പച്ചക്കറികളും വാഴയും മരച്ചീനിയുമെല്ലാം നശിച്ചിട്ടണ്ട്. എത്രയും പെട്ടെന്ന് നാശനഷ്ടങ്ങൾ കണക്കാക്കി കൃഷിക്കാരെ ചേർത്തുപിടിക്കാൻ തയ്യാറാകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വെള്ളികുളങ്ങരയിൽ ചേർന്ന യോഗത്തിൽ സമിതി താലൂക്ക് പ്രസിഡൻ്റ് രാജൻ പൂത്തോളിക്കണ്ടി അധ്യക്ഷത വഹിച്ചു. ജൈവ കർഷക സമിതി സംസ്ഥാന ട്രഷറർ ടി കെ ജയപ്രകാശ്, സംസ്ഥാന നിർവ്വാഹക സമിതി അംഗം കണ്ണമ്പ്രത്ത് പത്മനാഭൻ, ജില്ലാ പ്രസിഡൻ്റ് ഡോ. പത്മനാഭൻ ഊരാളുങ്കൽ എന്നിവർ സമിതി സംസ്ഥാന-ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു.

താലൂക്ക് സെക്രട്ടറി പി പി അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും രവീന്ദ്രൻ ചള്ളയിൽ പ്രമേയവും അവതരിപ്പിച്ചു. എൻ പി ഭാസ്കരൻ മാസ്റ്റർ, കെ വി രാജേന്ദ്രൻ, പ്രഭാകരൻ കെ, വേണുഗോപാലൻ എൻ കെ, ബേബി പ്രസീത, സി സി രവീന്ദ്രൻ, ഇന്ദിര എ കെ, മുഹമ്മദ് ശെരീഫ് എന്നിവർ സംസാരിച്ചു.

ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ചോമ്പാല കറപ്പക്കുന്നിലും ഓഗസ്റ്റ് 15 ന് വൈകീട്ട് മൂന്ന് മണിക്ക് മണിയൂർ ഹൈസ്കൂൾ പരിസരത്തും ജൈവ കർഷക സമിതി ആഭിമുഖ്യത്തിൽ ഇലക്കറി മേള നടത്താനും യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376285/vadakara-farmers-crop-loss-compensation-demand-kerala-monsoon)