---
title: "മീത്തലെ മുക്കാളിയിലെ മണ്ണിടിച്ചിൽ പ്രദേശം ജില്ലാ കലക്ടർ സന്ദർശിച്ചു; സംരക്ഷണ ഭിത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും"
english_title: "District Collector Visits Meethale Mukkali Landslide Site, Promises Retaining Wall Completion on War Footing"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376440/meethale-mukkali-landslide-district-collector-visit"
published_at: "2026-08-03T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70bc701798f_meethale-mukkali-landslide-district-collector-visit.jpg"
keywords: ["Meethale Mukkali", "Landslide", "District Collector", "NH66", "Vatakara", "K K Rema"]
---

# മീത്തലെ മുക്കാളിയിലെ മണ്ണിടിച്ചിൽ പ്രദേശം ജില്ലാ കലക്ടർ സന്ദർശിച്ചു; സംരക്ഷണ ഭിത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും

> **Lead Summary:** അഴിയൂർ: ദേശീയ പാതയിൽ മീത്തലെ മുക്കാളിയിൽ കനത്ത മഴയിൽ മണ്ണിടിച്ചൽ നേരിട്ട ഭാഗം ജില്ല കലക്ടർ എം എസ് മാധവിക്കുട്ടി സന്ദർശിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് എത്തിയത്. ദേശീയ പാതയിലെ വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് അവലോകന യോഗം വടകരയിൽ നടത്തിയിരുന്നു.

## Article Content

അഴിയൂർ: ദേശീയ പാതയിൽ മീത്തലെ മുക്കാളിയിൽ കനത്ത മഴയിൽ മണ്ണിടിച്ചൽ നേരിട്ട ഭാഗം ജില്ല കലക്ടർ എം എസ് മാധവിക്കുട്ടി സന്ദർശിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് എത്തിയത്. ദേശീയ പാതയിലെ വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് അവലോകന യോഗം വടകരയിൽ നടത്തിയിരുന്നു.

ഞായറാഴ്ച മുഖ്യമന്ത്രി അടക്കം ഈ വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെ കെ രമ എം എൽ എ, ആർ ഡി ഒ പ്രസീൽ കുമാർ എന്നിവർക്ക് ഒപ്പമാണ് എത്തിയത്. ഈ മേഖലയിലെ സ്ഥലവാസികളുടെ പ്രശ്നങ്ങളും ആശങ്കയും പരിഹരിക്കും.

മീത്തലെ മുക്കാളിയിലെ സംരക്ഷണ ഭിത്തി യുദ്ധകാല അടിസ്ഥാനത്തിൽ പുർത്തിയാക്കും. കുടുതൽ ജോലിക്കാരെ നിയമിക്കും. നിർമാണ ജോലി ജില്ലഭരണക്കൂട്ടം മോണിറ്ററിങ് നടത്തും. അടിക്ക് അടി മണ്ണിടിച്ചൽ മുലം സ്ഥലവാസികൾ നേരിടുന്ന പ്രശ്നങ്ങളും , സംരക്ഷണഭിത്തി നിർമാണത്തിലെ അപാകതകളും നാട്ടുക്കാർ കലക്ടർക്ക് മുമ്പിൽ നിരത്തി.

ചർച്ചകളിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ, വടകര എം പി യുടെ അഡിഷണൽപ്രൈവറ്റ് ഡിക്രട്ടറി പി പ്രദിപ് കുമാർ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് ഷജിന കൊട്ടക്കാട്ട്, ബി ജെ പി ജില്ല പ്രസിഡണ്ട് സി ആർ പ്രഫുൽകൃഷ്ണ, പി ബാബുരാജ്, എം വി ജയപ്രകാശ്, പ്രദീപ് ചോമ്പാല, കെ പി ജയകുമാർ, ഷംസീർ ചോമ്പാല, കെ കെ ശ്രീജിത്ത് എന്നിവരും സ്ഥലവാസികളും ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു. ദേശീയ പാത പ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376440/meethale-mukkali-landslide-district-collector-visit)