---
title: "കുടുംബാംഗങ്ങളെ നേരിൽ കണ്ടു; അന്തരിച്ച പാലേരി രമേശന്റെ വീട്ടിൽ മന്ത്രി ടി. സിദ്ദിഖ് സന്ദർശനം നടത്തി"
english_title: "Kerala Agriculture Minister T Siddique Visits Family of Late ULCCS Ex Chairman Paleri Rameshan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376444/minister-t-siddique-visits-paleri-rameshan-family"
published_at: "2026-08-03T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70c55396368_minister-t-siddique-visits-paleri-rameshan-family.jpg"
keywords: ["Rameshan Paleri", "T Siddique", "ULCCS", "Vatakara", "KK Rema MLA"]
---

# കുടുംബാംഗങ്ങളെ നേരിൽ കണ്ടു; അന്തരിച്ച പാലേരി രമേശന്റെ വീട്ടിൽ മന്ത്രി ടി. സിദ്ദിഖ് സന്ദർശനം നടത്തി

> **Lead Summary:** വടകര: അന്തരിച്ച യുഎൽസിസിഎസ് മുൻ ചെയർമാനും സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പാലേരി രമേശന്റെ വീട്ടിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് സന്ദർശനം നടത്തി. രമേശന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മന്ത്രി കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു.

## Article Content

വടകര: അന്തരിച്ച യുഎൽസിസിഎസ് മുൻ ചെയർമാനും സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പാലേരി രമേശന്റെ വീട്ടിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് സന്ദർശനം നടത്തി. രമേശന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മന്ത്രി കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു.

ദുഃഖത്തിൽ പങ്കുചേരുന്നതായും സർക്കാരിന്റെ സഹായങ്ങൾ കുടുംബത്തിന് ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.പാലേരി രമേശന്റെ നേതൃത്വപാടവവും പൊതുപ്രവർത്തന മികവും മന്ത്രി അനുസ്മരിച്ചു. തൊഴിലാളി സഹകരണ മേഖലയുടെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ വലുതാണെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിക്കൊപ്പം വടകര എംഎൽഎ കെ.കെ. രമ, സുനിൽ മടപ്പള്ളി, അച്യുതൻ പുതിയേടത്ത്, കാവിൽ രാധാകൃഷ്ണൻ, പുറന്തോടത്ത് സുകുമാരൻ, കോട്ടയിൽ രാധാകൃഷ്ണൻ, സുബിൻ മടപ്പള്ളി, പറമ്പത്ത് പ്രഭാകരൻ, കെ.കെ. മുരുകദാസ്, പ്രബിൻ പാക്കയിൽ, വിശ്വനാഥൻ കെ.കെ. തുടങ്ങിയവരും ഉണ്ടായിരുന്നു. വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും രമേശന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376444/minister-t-siddique-visits-paleri-rameshan-family)