---
title: "വടകര കരിമ്പനപ്പാലത്ത് ലോറി സ്കൂട്ടറിലിടിച്ച സംഭവം; ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു "
english_title: "Vadakara Karimpanappalam Lorry Accident Woman Injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376489/vadakara-karimpanappalam-lorry-accident-woman-injured "
published_at: "2026-08-04T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a716e3d5b8af_vadakara-karimpanappalam-lorry-accident-sreeshma-injured.jpg"
keywords: ["Vadakara Accident", "Karimpanappalam", "Road Accident", "Kozhikode News", "Lorry Crash"]
---

# വടകര കരിമ്പനപ്പാലത്ത് ലോറി സ്കൂട്ടറിലിടിച്ച സംഭവം; ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു 

> **Lead Summary:** വടകര : **[** വടകര കരിമ്പനപ്പാലത്ത് ലോറി സ്കൂട്ടറിലിടിച്ച് അപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക് പറ്റിയ സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു .

## Article Content

വടകര : **[** വടകര കരിമ്പനപ്പാലത്ത് ലോറി സ്കൂട്ടറിലിടിച്ച് അപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക് പറ്റിയ സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു .

പുതുപ്പണം പടിഞ്ഞാറെ മണപ്പുറത്ത് വീട്ടിൽ അതുലിന്റെ ഭാര്യ ശ്രീഷ്മയ്ക്കാണ് (33) അപകടത്തിൽ പരിക്കേറ്റത്. ജൂലൈ 24-ന്  രാവിലെ കരിമ്പനപ്പാലം ശാരദ ഹോട്ടലിന് മുൻവശത്ത് വെച്ചായിരുന്നു സംഭവം.

കോട്ടക്കടവ് റെയിൽവേ ഗേറ്റ് ഭാഗത്തുനിന്നും വടകര ഭാഗത്തേക്ക് ശ്രീഷ്മ സ്കൂട്ടറിൽ സഞ്ചരിക്കവേ, അതേ ദിശയിൽ അതിവേഗത്തിലും അശ്രദ്ധമായും എത്തിയ ലോറി (KL 84 D 2077) സ്കൂട്ടറിന്റെ പിറകിലിടിക്കുകയായിരുന്നു എന്നാണ് എഫ് ഐ ആറിൽ പറയുന്നത് .

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശ്രീഷ്മയുടെ വലതുകാൽപാദത്തിന്റെ എല്ലുപൊട്ടി ഗുരുതരമായി പരിക്കേറ്റു. ലോറി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376489/vadakara-karimpanappalam-lorry-accident-woman-injured )