---
title: "ഈ പാര്‍ട്ടി ഇങ്ങന്യാ ... ഇതര പാര്‍ട്ടികളില്‍ നിന്നും സിപിഐമ്മിലേക്ക്  പ്രവര്‍ത്തകരുടെ ഒഴുക്ക്"
english_title: "CPM branch meetings continue .. From other parties to the CPI (M) The flow of activists"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3765/cpm-branch-meetings-continue-from-other-parties-to-the-cpi-m-the-flow-of-activists"
published_at: "2021-10-06T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d5813396b7_cpm villapalli .jpg"
keywords: []
---

# ഈ പാര്‍ട്ടി ഇങ്ങന്യാ ... ഇതര പാര്‍ട്ടികളില്‍ നിന്നും സിപിഐമ്മിലേക്ക്  പ്രവര്‍ത്തകരുടെ ഒഴുക്ക്

> **Lead Summary:** **വടകര:** സിപിഐ(എം) ബ്രാഞ്ച് സമ്മേളനങ്ങള്‍ പുരോഗമിക്കവെ ഇതര പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് നിരവധി പ്രവര്‍ത്തകര്‍ സിപിഐ(എം) മായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ബിജെപി, ആര്‍എംപി(ഐ), കോണ്‍ഗ്രസ് , മുസ്ലീംലീഗ് പാര്‍ട്ടികളില്‍ നിന്നാണ് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് വരുന്നത്.

## Article Content

**വടകര:** സിപിഐ(എം) ബ്രാഞ്ച് സമ്മേളനങ്ങള്‍ പുരോഗമിക്കവെ ഇതര പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് നിരവധി പ്രവര്‍ത്തകര്‍ സിപിഐ(എം) മായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ബിജെപി, ആര്‍എംപി(ഐ), കോണ്‍ഗ്രസ് , മുസ്ലീംലീഗ് പാര്‍ട്ടികളില്‍ നിന്നാണ് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് വരുന്നത്.

യുഡിഎഫ് സംഘടനാ സംവിധാനം ദുര്‍ബലമായതും ബിജെപിയിലെ ഗ്രൂപ്പ് പോരും കൂടുതല്‍ പ്രവര്‍ത്തകരെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കുന്നു. കോണ്‍ഗ്രസ്സില്‍ നിന്നും എന്‍സിപിയിലേക്കും ലീഗില്‍ നിന്നും ഐഎന്‍എലിലേക്കും പ്രവര്‍ത്തകര്‍ മാറുന്ന പ്രവണത ശക്തമാണ്. കഴിഞ്ഞ ദിവസം വില്യാപ്പള്ളി മംഗലോറ ബ്രാഞ്ച് സമ്മേളനത്തില്‍ ബിജെപിയില്‍ നിന്നും രാജിവെച്ചത്തിയ ജയേഷും കുടുംബത്തിനും സമ്മേളനത്തില്‍ വെച്ച് സ്വീകരണം നല്‍കി.

സമ്മേളന കാലയളവില്‍ മംഗലോറ ബ്രാഞ്ചില്‍ ലീഗ് ബിജെപി പ്രവര്‍ത്തകരായ 5 കുടുംബങ്ങള്‍ സിപിഎം പ്രവര്‍ത്തകരായി മാറിയിത് വില്യാപ്പള്ളിയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരുമെന്ന് സിപിഎം നേതാക്കള്‍ അവകാശപ്പെട്ടു. 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സി.പി.ഐ.എം ബ്രാഞ്ചു സമ്മേളനങ്ങള്‍ നടന്ന് വരുന്നത്. ബ്രാഞ്ചു മുതല്‍ അഖിലേന്ത്യാ സമ്മേളനമായ പാര്‍ട്ടി കോണ്‍ഗ്രസ് വരെ കൃത്യതയോടെയും, അച്ചടക്കത്തോടെയാണ് സി.പി.ഐ.എം സമ്മേളനങ്ങള്‍ നടക്കുന്നത്.

35000 ഓളം ബ്രാഞ്ചു സമ്മേളങ്ങളും , 2200 ലോക്കല്‍ സമ്മേളനങ്ങളും. 206 ഏരിയാ സമ്മേളനങളും, 14 ജില്ലാ സമ്മേളനങ്ങള്‍ക്കും ശേഷമാണ് സംസ്ഥാന സമ്മേളനവും, പാര്‍ട്ടി കോണ്‍ഗ്രസും നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3765/cpm-branch-meetings-continue-from-other-parties-to-the-cpi-m-the-flow-of-activists)