---
title: "ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 50 ലക്ഷത്തിലേറെ രൂപ തട്ടിയാതായിപരാതി : വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർമാർക്കെതിരെ കേസ്"
english_title: "Vadakara Co-operative Society Fraud 50 Lakh Cheating Case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376611/vadakara-co-operative-society-fraud-50-lakh-case"
published_at: "2026-08-04T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71c2d583b53_vadakara-co-operative-society-fraud-50-lakh-case.jpg"
keywords: ["Vadakara News", "Cooperative Fraud", "Cheating Case", "viswadeepthi society"]
---

# ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 50 ലക്ഷത്തിലേറെ രൂപ തട്ടിയാതായിപരാതി : വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർമാർക്കെതിരെ കേസ്

> **Lead Summary:** വടകര: **[**വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് അമ്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി.

## Article Content

വടകര: **[**വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് അമ്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി.

കുരിഞ്ഞാലിയോട് സ്വദേശി രായരോത്ത് രാജീവൻ (54) ആണ് തട്ടിപ്പിനിരയായത്. സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന പലിശ നൽകാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം വാങ്ങിയത്. 2023 മുതൽ 2024 വരെയുള്ള കാലയളവിലായി 50,08,000 (അമ്പത് ലക്ഷത്തി എട്ടായിരം) രൂപയാണ് പരാതിക്കാരൻ സൊസൈറ്റിയിൽ നിക്ഷേപിച്ചത്.

എന്നാൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച മുതലോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരികെ നൽകാതെ ഡയറക്ടർമാർ വിശ്വാസവഞ്ചന നടത്തുകയായിരുന്നു. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിലെ ഡയറക്ടർമാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376611/vadakara-co-operative-society-fraud-50-lakh-case)