---
title: "വ്യാജ ലോട്ടറി തട്ടിപ്പ്; മാഫിയാ സംഘങ്ങളെ ജയിലിലടക്കണം, വടകര ഐഎൻടിയുസി കൺവെൻഷൻ"
english_title: "Vadakara INTUC Protest Fake Kerala Lottery Tickets Mafia"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376720/vadakara-intuc-protest-fake-kerala-lottery-tickets"
published_at: "2026-08-05T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72c11105c35_vadakara-intuc-protest-fake-kerala-lottery-tickets.jpg"
keywords: ["Vadakara", "Kerala Lottery", "Fake Tickets", "INTUC", "Lottery Mafia", "Kerala"]
---

# വ്യാജ ലോട്ടറി തട്ടിപ്പ്; മാഫിയാ സംഘങ്ങളെ ജയിലിലടക്കണം, വടകര ഐഎൻടിയുസി കൺവെൻഷൻ

> **Lead Summary:** വടകര: **[** കേരള ഭാഗ്യക്കുറിയുടെ സമ്മാനാർഹമായ ടിക്കറ്റുകൾ കൃത്രിമമായി നിർമ്മിച്ച് തട്ടിപ്പ് നടത്തുന്ന മാഫിയാ സംഘങ്ങളെ ഉടനടി കണ്ടെത്തി ജയിലിലടക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐഎൻടിയുസി) വടകര നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

വടകര: **[** കേരള ഭാഗ്യക്കുറിയുടെ സമ്മാനാർഹമായ ടിക്കറ്റുകൾ കൃത്രിമമായി നിർമ്മിച്ച് തട്ടിപ്പ് നടത്തുന്ന മാഫിയാ സംഘങ്ങളെ ഉടനടി കണ്ടെത്തി ജയിലിലടക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐഎൻടിയുസി) വടകര നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

ആലപ്പുഴയിലും തിരുവനന്തപുരത്തും വ്യാജ സമ്മാന ടിക്കറ്റുകൾ നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന വാർത്ത പുറത്തുവന്നതോടെ ലോട്ടറി മേഖല വലിയ ആശങ്കയിലാണ്. തട്ടിപ്പുകൾ സാധാരണക്കാരായ ലോട്ടറി തൊഴിലാളികളുടെ ടിക്കറ്റ് വിൽപ്പനയെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുന്നതായി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

കെപിസിസി ജനറൽ സെക്രട്ടറിയും യൂണിയൻ സംസ്ഥാന പ്രസിഡന്റുമായ ഫിലിപ്പ് ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പ്രസീത് അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ. രാജീവ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ശ്രീധരൻ, ജില്ലാ പ്രസിഡന്റ് എം.സി. തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് കണ്ണോത്ത്, ഭാരവാഹികളായ മടപ്പള്ളി മോഹനൻ, ഫസലു പുതുപ്പണം, ശിവാനന്ദൻ കൊയിലാണ്ടി, എ.എം. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376720/vadakara-intuc-protest-fake-kerala-lottery-tickets)