---
title: "ദേശീയപാതയിൽ ചോമ്പാലിൽ കേറ്റിൽ പാസിനായുള്ള സമരം ആറാം ദിനത്തിലേക്ക്; പന്തലിലെത്തി ക്ഷീരകർഷകരും വളർത്തുമൃഗങ്ങളും "
english_title: "Chombala Protest Cattle Underpass National Highway Animal Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376751/chombala-protest-cattle-underpass-national-highway"
published_at: "2026-08-05T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72d3b2425a4_Chombala_Protest_Cattle_Underpass_National_Highway_Animal_Hospital.jpg"
keywords: ["Chombala", "National Highway", "Cattle Underpass", "Protest", "Animal Hospital"]
---

# ദേശീയപാതയിൽ ചോമ്പാലിൽ കേറ്റിൽ പാസിനായുള്ള സമരം ആറാം ദിനത്തിലേക്ക്; പന്തലിലെത്തി ക്ഷീരകർഷകരും വളർത്തുമൃഗങ്ങളും 

> **Lead Summary:** ചോമ്പാല : **[** ദേശീയപാതയില്‍ ചോമ്പാലയില്‍ കേറ്റില്‍ അണ്ടര്‍ പാസേജ് (സിയുപി) സ്ഥാപിക്കണമെന്ന ആവശ്യത്തിനായി ജനകീയ പ്രക്ഷോഭ സമിതിയുടെ സമരം ആറ് ദിവസം പിന്നിട്ടു ചോമ്പാൽ മിനി സ്റ്റേഡിയ പരിസരത്താണിത് പന്തൽ കെട്ടി സമരം നടക്കുന്നത് . അഴിയൂര്‍, ഒഞ്ചിയം, ഏറാമല, ചോറോട്, മാഹി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നു കന്നുകാലികള്‍ ഉള്‍പെടെയുള്ള വളര്‍ത്തു മൃഗങ്ങളും വളര്‍ത്തു പക്ഷികളുമായി 'ആളുകള്‍ എത്തുന്നതാണ് ചോമ്പാൽ ബ്ലോക്ക് ഓഫീസിനോട് ചേര്‍ന്ന മൃഗാശുപത്രി.

## Article Content

ചോമ്പാല : **[** ദേശീയപാതയില്‍ ചോമ്പാലയില്‍ കേറ്റില്‍ അണ്ടര്‍ പാസേജ് (സിയുപി) സ്ഥാപിക്കണമെന്ന ആവശ്യത്തിനായി ജനകീയ പ്രക്ഷോഭ സമിതിയുടെ സമരം ആറ് ദിവസം പിന്നിട്ടു ചോമ്പാൽ മിനി സ്റ്റേഡിയ പരിസരത്താണിത് പന്തൽ കെട്ടി സമരം നടക്കുന്നത് . അഴിയൂര്‍, ഒഞ്ചിയം, ഏറാമല, ചോറോട്, മാഹി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നു കന്നുകാലികള്‍ ഉള്‍പെടെയുള്ള വളര്‍ത്തു മൃഗങ്ങളും വളര്‍ത്തു പക്ഷികളുമായി 'ആളുകള്‍ എത്തുന്നതാണ് ചോമ്പാൽ ബ്ലോക്ക് ഓഫീസിനോട് ചേര്‍ന്ന മൃഗാശുപത്രി.

ദേശീയപാത പണിപൂര്‍ത്തീകരിക്കുന്നതോടെ മൃഗാശുപത്രിയിലേക്കും, ചോമ്പാൽ മിനി സ്റ്റേഡിയത്തിലേക്കുമുള്ള സഞ്ചാര പാത അടയുമെന്ന ആശങ്കയിൽ ജനപ്രതിനിധികൾ സാമൂഹിക രാഷ്ട്രിയ സംഘടനകൾ പ്രക്ഷോഭപാതയിലാണ് നാട്ടുകാര്‍.ഇതിനു പരിഹാരമായി ബ്ലോക്ക് ഓഫീസിന് സമീപം കേറ്റില്‍ അണ്ടര്‍ പാസേജ് അനുവദിക്കണമെന്നാണ് ആവശ്യം സമരപന്തലിൽ വളർത്തുമൃഗങ്ങളുമായി ക്ഷീര കർഷകർ എത്തിയിരുന്നു.

ആറാം ദിവസത്തെ സമരം നാടക നടൻ കെ പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വി പി അനിൽകുമാർ അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പർ ടി കെ സി ബി മുഖ്യ പ്രഭാഷണം നടത്തി. വി കെ അനിൽകുമാർ , എം പി ബാബു,കെ പി വിജയൻ, വി പി പ്രകാശൻ, ടി ടി പത്മനാഭൻ, പ്രദീപ് ചോമ്പാല, സുജിത്ത് പുതിയോട്ടിൽ ,വി എൻ ശ്രീകല, കവിത അനിൽകുമാർ, ടി ടി രജനി അജയ് മാളിയേക്കൽ, കെ പി രാഘവൻ, കെ കെ ദിനേശൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376751/chombala-protest-cattle-underpass-national-highway)