---
title: "ഒഞ്ചിയം കാരക്കാട് പെയിൻ ആന്റ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പാലേരി രമേശൻ അനുസ്മരണം"
english_title: "Paleri Rameshan Remembrance Held at Onchiyam by Pain and Palliative"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376902/onchiyam-paleri-rameshan-remembrance-pain-palliative"
published_at: "2026-08-05T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73691bcd8ba_onchiyam-paleri-rameshan-remembrance-pain-palliative.jpg"
keywords: ["Rameshan  Paleri", "Pain and Palliative", "Onchiyam"]
---

# ഒഞ്ചിയം കാരക്കാട് പെയിൻ ആന്റ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പാലേരി രമേശൻ അനുസ്മരണം

> **Lead Summary:** ഒഞ്ചിയം: കാരക്കാട് പെയിൻ ആന്റ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പാലേരി രമേശൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വാഗ്ഭടാനന്ദ പാർക്കിൽ നടന്ന ചടങ്ങ് പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

ഒഞ്ചിയം: കാരക്കാട് പെയിൻ ആന്റ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പാലേരി രമേശൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വാഗ്ഭടാനന്ദ പാർക്കിൽ നടന്ന ചടങ്ങ് പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.

ആർ. ഗോപാലൻ അധ്യക്ഷത വഹിച്ചു. പി. ഹരീന്ദ്രനാഥ്, വി.ടി. മുരളി, ഡോ. എം.കെ ജയരാജ്, ടി.പി ബിനീഷ്, സുനിൽ മടപ്പള്ളി, ബാബു ഒഞ്ചിയം, കെ. ഗംഗാധരക്കുറുപ്പ്, വി.പി രാജൻ, എം.സി ഇബ്രാഹിം, സി.കെ വിജീഷ്, പ്രദീപ് കുമാർ പുത്തലത്ത്, വി.വി മുഹമ്മദ്, എം.എം സുരേന്ദ്രൻ, എസ്. ഷാജു, കെ. കാദർ ഹാജി, അഡ്വ. കെ.എം രാംദാസ് തുടങ്ങിയവർ സംസാരിച്ചു.

പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങളിലും സാമൂഹിക-സാംസ്കാരിക രംഗത്തും പാലേരി രമേശൻ നൽകിയ സംഭാവനകൾ പ്രഭാഷകർ അനുസ്മരിച്ചു.കെ.എം സത്യൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376902/onchiyam-paleri-rameshan-remembrance-pain-palliative)