---
title: "വില്യാപ്പള്ളിയിൽ യാത്രക്കാരനോട് സംസാരിച്ചു നിൽക്കെ ഓട്ടോ ഡ്രൈവർക്ക് തെരുവ് നായയുടെ കടിയേറ്റു "
english_title: "Vatakara Stray Dog Bite Auto Driver Villyappally Town"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376942/vadakara-villyappally-stray-dog-bite-auto-driver"
published_at: "2026-08-06T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a741258197d2_vadakara-villyappally-stray-dog-bite-auto-driver.jpg"
keywords: ["Vatakara", "Villyappally", "Stray Dog", "Dog Bite", "Kerala News", "Auto Driver"]
---

# വില്യാപ്പള്ളിയിൽ യാത്രക്കാരനോട് സംസാരിച്ചു നിൽക്കെ ഓട്ടോ ഡ്രൈവർക്ക് തെരുവ് നായയുടെ കടിയേറ്റു 

> **Lead Summary:** വടകര: **[** വില്യാപ്പള്ളി ടൗണിൽ ഓട്ടോ ഡ്രൈവർക്ക് തെരുവ് നായയുടെ കടിയേറ്റു. ചേരിപ്പൊയിൽ തുണ്ടിപ്പറമ്പത്ത് അശോകന്‍ എന്ന ബാബുവിനാണ് കടിയേറ്റത്. ഇന്ന് രാവിലെ ടൗണിൽ വെച്ച് യാത്രക്കാരനുമായി സംസാരിച്ചു നിൽക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ തെരുവ് നായ കടിച്ച് ഓടുകയായിരുന്നു.

## Article Content

വടകര: **[** വില്യാപ്പള്ളി ടൗണിൽ ഓട്ടോ ഡ്രൈവർക്ക് തെരുവ് നായയുടെ കടിയേറ്റു. ചേരിപ്പൊയിൽ തുണ്ടിപ്പറമ്പത്ത് അശോകന്‍ എന്ന ബാബുവിനാണ് കടിയേറ്റത്. ഇന്ന് രാവിലെ ടൗണിൽ വെച്ച് യാത്രക്കാരനുമായി സംസാരിച്ചു നിൽക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ തെരുവ് നായ കടിച്ച് ഓടുകയായിരുന്നു.

കാലിന് പരിക്കേറ്റ അശോകൻ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വില്യാപ്പള്ളി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണെന്നും, വിഷയത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ യാതൊരു ഇടപെടലും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376942/vadakara-villyappally-stray-dog-bite-auto-driver)