---
title: "തണ്ടോട്ടിയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റുകളിലേക്ക് ഇടിച്ചുകയറി;തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ"
english_title: "Ayancheri Car Accident Electricity Post Damaged Power Outage"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376952/ayancheri-car-accident-electricity-post-damaged-power-outage"
published_at: "2026-08-06T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7419716c72d_ayancheri-car-accident-electricity-post-damaged-power-outage.jpg"
keywords: ["Ayancheri", "Car Accident", "KSEB", "Power Outage", "Kerala"]
---

# തണ്ടോട്ടിയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റുകളിലേക്ക് ഇടിച്ചുകയറി;തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

> **Lead Summary:** ആയഞ്ചേരി :**[ **ആയഞ്ചേരി തണ്ടോട്ടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് എച്ച്ടി ലൈൻ പോസ്റ്റ് ഉൾപ്പെടെയുള്ള രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കഴിഞ്ഞ ദിവസമായിരുന്നു അപകടം. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. ആയഞ്ചേരി, തിരുവള്ളൂർ സെക്ഷനുകൾ തമ്മിൽ വൈദ്യുതി കൈമാറ്റം ചെയ്യുന്ന 11 കെവി എബി സ്വിച്ചുള്ള ഡിപി സ്ട്രക്ചർ പോസ്റ്റുകളാണ് തകർന്നത്.

## Article Content

ആയഞ്ചേരി :**[ **ആയഞ്ചേരി തണ്ടോട്ടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് എച്ച്ടി ലൈൻ പോസ്റ്റ് ഉൾപ്പെടെയുള്ള രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കഴിഞ്ഞ ദിവസമായിരുന്നു അപകടം. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. ആയഞ്ചേരി, തിരുവള്ളൂർ സെക്ഷനുകൾ തമ്മിൽ വൈദ്യുതി കൈമാറ്റം ചെയ്യുന്ന 11 കെവി എബി സ്വിച്ചുള്ള ഡിപി സ്ട്രക്ചർ പോസ്റ്റുകളാണ് തകർന്നത്.

അപകടത്തിൽ കാറിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും, യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പോസ്റ്റുകൾ തകർന്നതിനെ തുടർന്ന് മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി. തകർന്ന പോസ്റ്റുകൾ മാറ്റിസ്ഥാപിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികൾ കെഎസ്ഇബി അധികൃതർ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376952/ayancheri-car-accident-electricity-post-damaged-power-outage)