---
title: "'അഫീഫയ്ക്ക് നീതി'; പ്രസവത്തെ തുടർന്ന് 34-കാരിയുടെ മരണം, ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ സമഗ്ര അന്വേഷണം വേണം - സർവ്വകക്ഷി യോഗം"
english_title: "Afeefa Death Vatakara Baby Memorial Hospital Probe Demand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376959/afeeefa-death-vatakara-baby-memorial-probe-demand"
published_at: "2026-08-06T11:09:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a741e3f102cc_afeeefa-death-baby-memorial-hospital-kozhikode-probe-committee.jpg"
keywords: ["Afeefa", "Vatakara", "Baby Memorial Hospital", "Medical Negligence", "Kerala News", "Pregnancy Death"]
---

# 'അഫീഫയ്ക്ക് നീതി'; പ്രസവത്തെ തുടർന്ന് 34-കാരിയുടെ മരണം, ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ സമഗ്ര അന്വേഷണം വേണം - സർവ്വകക്ഷി യോഗം

> **Lead Summary:** വടകര: **[**ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയ്ക്കിടെ അഴിയൂർ കല്ലാമല മുബാറക് മൻസിലിൽ അഫീഫ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.

## Article Content

വടകര: **[**ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയ്ക്കിടെ അഴിയൂർ കല്ലാമല മുബാറക് മൻസിലിൽ അഫീഫ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.

പ്രസവത്തിനായി വടകരയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഫീഫ, പ്രസവത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ഗുരുതരമായ ചികിത്സാപിഴവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമുണ്ടെന്ന് ആരോപിച്ച് 'അഫീഫയ്ക്ക് നീതി' ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. വിഷയം സമയബന്ധിതമായി അന്വേഷിച്ച് കുറ്റക്കാരായ ആശുപത്രി അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യു.എ. റഹീം അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സിബി ചോമ്പാല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതി മോഹൻ, എം.പി. ബാബു, പി. ബാബുരാജ്, പി.പി. ജാഫർ, വി.പി. പ്രകാശൻ, പി.എം. അശോകൻ, പ്രദീപ് ചോമ്പാല, ഇ.ടി. അയ്യൂബ്, എ.വി. സമ്രാൻ, ആയിഷ ഉമ്മർ, കെ. അൻവർ ഹാജി, സുജിത്ത് പുതിയോട്ടിൽ, വഫ ഫൈസൽ, സജീവൻ വാണിയൻകുളം, കെ. ഫഹദ് എന്നിവർ സംസാരിച്ചു.

> യോഗത്തിൽ "അഫീഫയ്ക്ക് നീതി" ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: ചെയർമാൻ: യു.എ. റഹീം, ജനറൽ കൺവീനർ: കെ.കെ. ജയചന്ദ്രൻ ,ട്രഷറർ: കെ.ടി. അബൂബക്കർ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376959/afeeefa-death-vatakara-baby-memorial-probe-demand)